KeralaLatest

കെ. എസ്. ആർ.ടി.സി. എം ഡി ആയി ബിജു പ്രഭാകർ ഐ എ എസ് ചുമതലയേറ്റു

“Manju”

തിരുവനന്തപുരം; കെഎസ്ആര്‍ടിസിയുടെ പുതിയ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ് ബിജു പ്രഭാകര്‍ ഐഎഎസ് ചുതലയേറ്റു.കെഎസ്ആര്‍ടിസി ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ മുൻ സിഎംഡി എം.പി ദിനേശ് സ്വീകരിച്ചു. തുടർന്ന് ചുമതല കൈമാറുകയായിരുന്നു.

പ്രതിസന്ധികള്‍ ടീമായി നേരിടുമെന്ന് ബിജുപ്രഭാകർ പറഞ്ഞു.വെല്ലുവിളികൾ പുതിയ സാധ്യതയായി കണ്ട് മുന്നോട്ട് പോകുമെന്നും തൊഴിലാളികളെ കൂടി വിശ്വാസത്തിലെടുത്തു കൊണ്ടുള്ള പരിഷ്കാരങ്ങളാകും കെ.എസ്.ആർ.ടി.സിയിൽ നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആര്‍ടിസിയില്‍ പൂർണമായും കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പിലാക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഇ-ടിക്കറ്റിന് വലിയ സാധ്യതകളുണ്ടെന്നും മൂന്ന് മാസത്തിനകം ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുമായി സഹകരിച്ചുള്ള മുന്നേറ്റമാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും ആര്‍ക്കും തൊഴില്‍ നഷ്ടമുണ്ടാകുന്ന സ്ഥിതി ഉണ്ടാകില്ലെന്നും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന സര്‍ക്കാര്‍ നയം തന്നെയാകും ഇവിടെ നടപ്പിലാക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ മൂന്ന് മാസം കൂടി ശമ്പളം നല്‍കാന്‍ സര്‍ക്കാരിന്റെ സഹായം വേണം. തൊഴിലാളി വിരുദ്ധ സമീപനമുണ്ടാകില്ലെന്നും എന്നാല്‍ അഴിമതി കാണിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകും.

പൊതുഗതാഗതത്തിൽ ലാഭമുണ്ടാക്കുകയെന്നതിൽ പരിമധിയുണ്ട്. എന്നാൽ യാത്രക്കാരെ കൂടുതൽ ആകർഷിച്ച് കൂടുതൽ ലാഭകരമാക്കുന്നതിനുള്ള പദ്ധതിയാണ് ലക്ഷ്യം. അടുത്ത മൂന്ന് വർഷം കൊണ്ട് നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ബൈക്ക് യാത്രാക്കാരെ ബസുകളിലേയ്ക്ക് ആകർഷിക്കുന്ന പ്ലാൻ തയ്യാറാക്കും. നിലവിൽ ബസുകളുടെ ലാഭനഷ്ടം എളുപ്പത്തിൽ മനസിലാക്കാനുള്ള കണക്ക് എടുപ്പിന് മുൻഗണ നൽകും. ജീവനക്കാരെ കുറക്കാതെ നിലവിലുള്ളവരുടെ സേവനം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനാണ് തീരുമാനം.രാത്രിയാത്രയിൽ ദീർഘദൂര സർവീസുകൾ ആരംഭിക്കും.സുശീൽ ഖന്ന റിപ്പോർട്ട് പൂർണമായി നടപ്പാക്കണമെങ്കിൽ ഇനിയും ചർച്ചകൾ ആവശ്യമാണ്. എങ്കിലും റിപ്പോർട്ടിലെ 80 മുതൽ 90 % കാര്യങ്ങളും നടപ്പിലാക്കും .റിപ്പോർട്ടിൽ ഇല്ലാത്ത സാങ്കേതിക കാര്യങ്ങളിൽ കൂടുതൽ പഠനം ആവശ്യമാണ്‌. ടിക്കറ്റ് ഇതര വരുമാനം ഉണ്ടാക്കുന്നതിനായുള്ള പദ്ധതികൾ കൂടുതൽ നടപ്പിലാക്കും. ബസ് സ്റ്റാന്‍ഡുകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കും. ഇ ബസുകൾ ആണ് ഭാവിയിൽ കൂടുതൽ ആവശ്യം ഇതിന്‍റെ സാധ്യതകളെക്കുറിച്ച് കൂടുതൽ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button