InternationalLatest
കര്‍ഷക നിയമം; പ്രതിഷേധങ്ങള്‍ ആസ്ട്രേലിയയിലും
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കര്‍ഷക നിയമങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ആസ്ട്രേലിയയിലും പ്രശ്നങ്ങളുണ്ടാക്കുന്നു. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധങ്ങളുടെ പേരില്‍ സിഡ്നിയില്‍ സിഖുകാരെ ആക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തു.
സിഖ് സമൂഹവും ഇന്ത്യന്‍ സര്‍ക്കാറിനെ അനുകൂലിക്കുന്നവരും തമ്മില്‍ ഇൗയടുത്തുണ്ടായ പ്രശ്നങ്ങളുടെ അനന്തരഫലമാണ് ആക്രമണമെന്നാണ് ആസ്ട്രേലിയയിലെ അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. ബേസ്ബാള്‍ ബാറ്റുപയോഗിച്ച് സിഖുകാര്‍ ഉപയോഗിച്ചിരുന്ന കാര്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആസ്ട്രേലിയന്‍ ചാനലായ 7ന്യൂസ് പുറത്തു വിട്ടു.അതേസമയം, കാറിനകത്തുണ്ടായിരുന്നവര്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.