KeralaLatest

ദിലീപിനെ പിന്തുണച്ച് സംവിധായകന്‍

“Manju”

നടി ആക്രമിക്കപ്പെട്ട കേസില്‍ അറിഞ്ഞോ അറിയാതെയോ ദിലീപിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് മുന്‍ ഡി ജി പി ശ്രീലേഖ കഴിഞ്ഞദിവസം ആയിരുന്നു തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞത്.ഇതിനു പിന്നാലെ വലിയ ആക്രമണമാണ് ശ്രീലേഖയ്ക്ക് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തില്‍ ദിലീപിനെയും ശ്രീലേഖയെയും പിന്തുണച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍. ഡി ജി പി റാങ്കില്‍ ഇരുന്ന സത്യസന്ധയായ ഒരു വനിത പൊലീസ് ഉദ്യോഗസ്ഥ പറയുന്നത് വിശ്വസിക്കാന്‍ പറ്റില്ലെന്നും സത്യസന്ധയായ വനിത ജഡ്ജി തനിക്ക് മുന്നില്‍ വന്ന തെളിവുകള്‍ പരിശോധിച്ച ശേഷം ദിലീപ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ അവരെയും വിശ്വാസമില്ലാതെ അവരെ മാറ്റാന്‍ സുപ്രീം കോടതിയില്‍ പോകുമെന്നും അഖില്‍ മാരാര്‍ പറഞ്ഞു. അതിജീവിക്കാന്‍ പാടുപെടുന്നത് ദിലീപാണെന്നും നഷ്ടപെട്ടത് അയാള്‍ക്കാണെന്നും അഖില്‍ മാരാര്‍.

Related Articles

Back to top button