KeralaLatest

റേഷന്‍ സാധനങ്ങളുടെ വിതരണത്തോത് നിശ്ചയിച്ചു

“Manju”

മാര്‍ച്ച്‌ മാസത്തെ റേഷന്‍ സാധനങ്ങളുടെ വിതരണത്തോത് നിശ്ചയിച്ചു. എ എ വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 30 കി ഗ്രാം അരിയും അഞ്ച് കി ഗ്രാം ഗോതമ്ബും സൗജന്യമായും ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കി ഗ്രാം അരിയും ഒരു കി ഗ്രാം ഗോതമ്ബും കി ഗ്രാമിന് രണ്ട് രൂപ നിരക്കില്‍ ലഭിക്കും.പൊതുവിഭാഗം സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കി ഗ്രാം അരി കി ഗ്രാമിന് നാല് രൂപ നിരക്കിലും, കാര്‍ഡിന് ഒരു കി ഗ്രാം മുതല്‍ മൂന്ന് കി ഗ്രാം വരെ ആട്ട കി ഗ്രാമിന് 17 രൂപ നിരക്കിലും ലഭ്യതയ്ക്കനുസരിച്ച്‌ ലഭിക്കും.

Related Articles

Back to top button