KeralaLatest

രണ്ടാം വയസില്‍ വമ്പര്‍ ഓഫറുമായി ലുലുമാള്‍

“Manju”

ലുലു മാളിന് രണ്ട് വയസ്സ്; ഉപഭോക്താക്കള്‍ക്കായി വിവിധ ഓഫറുകള്‍ | Lulu Mall  is two years old-Various offers for customers | Madhyamam
തിരുവനന്തപുരം: രണ്ടു വര്‍ഷം പിന്നിടുന്ന വേളയില്‍ ഉപഭോക്താക്കള്‍ക്കായി വമ്പൻ ഓഫറുകളും ബംപര്‍ സമ്മാനപദ്ധതികളുമായി ലുലു മാള്‍. പത്ത് ഭാഗ്യശാലികള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ഷോപ്പിംഗ്, ലൈഫ് മാറ്റിമറിക്കാം ഉള്‍പ്പെടെയുള്ള ബംപര്‍ പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്ന ടൂ ഇയര്‍ ആനിവേഴ്സറി ബൊണാൻസയുടെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, കണക്‌ട്, ഫാഷൻ സ്റ്റോര്‍ തുടങ്ങിയ ഷോപ്പുകളില്‍ നിന്ന് കുറഞ്ഞത് 2000 രൂപയുടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ബംപര്‍ സമ്മാനപദ്ധതിയില്‍ പങ്കെടുക്കാം.

തെരഞ്ഞെ ടുക്കപ്പെടുന്ന 10 ഭാഗ്യശാലികള്‍ക്ക് ഒരു വര്‍ഷത്തേക്കു മാളിലെ ലുലു ഷോപ്പുകളില്‍ നിന്ന് സൗജന്യ ഷോപ്പിംഗ് നടത്താം. വിജയികള്‍ക്ക് ഒരു വര്‍ഷത്തില്‍ ഓരോ മാസവും 10, 000 രൂപയുടെ ഷോപ്പിംഗാണ് നടത്താൻ കഴിയുക. 16നും 31നുമിടയില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്കാണ് ഇതില്‍ പങ്കെടുക്കാൻ കഴിയുക.

ഇതിന് പുറമെ ഇതേ കാലയളവില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷൻ സ്റ്റോര്‍, കണക്‌ട് എന്നീ ലുലു ഒൗട്ട്ലെറ്റുകളില്‍ നിന്ന് ഷോപ്പ് ചെയ്യുന്നവര്‍ക്ക് ഓരോ മണിക്കൂറിലും സ്വര്‍ണനാണയങ്ങള്‍, ടിവി അടക്കം ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും. രണ്ടാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ലുലു മാളില്‍ ബംപര്‍ ഓഫറിനും തുടക്കമായി. ജനുവരി 14വരെ മാളിലെ ഏതു ഷോപ്പില്‍ നിന്നും 3000 രൂപയ്ക്ക് ഷോപ്പിംഗ് നടത്തുന്നവര്‍ക്കാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാൻ സാധിക്കുക.

Related Articles

Back to top button