IndiaLatest

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

“Manju”

ഗുവാഹത്തി: അ‍ഞ്ച് വയസുകാരിയെ ചോക്ലേറ്റ് നല്‍കി പ്രലോഭിപ്പിച്ച്‌ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ വിധിച്ചു അസം കോടതി രംഗത്ത് എത്തിയിരിക്കുന്നു. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത്. കുട്ടിയുടെ ബന്ധുകൂടിയായ മം​ഗള്‍ പൈക്ക് എന്നയാള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോയ ഇയാള്‍, ദികോരയ് ടീ ​ഗാര്‍ഡന് സമീപത്തു വച്ച്‌ പീഡനത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തി മൃതദേഹം പ്രതി ഒരു കുളത്തില്‍ മറവുചെയ്തു. പോലീസ് പിന്നീട് മൃതദേഹം കണ്ടെടുക്കുകയായിരുന്നു ഉണ്ടായത്.

Related Articles

Back to top button