IndiaLatest

പണം മുഴുവൻ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നൽകി ജവാന്റെ ഭാര്യ മാതൃകയായി

“Manju”

ജയപ്രകാശ്

പുൽവാമയിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഭീകരൻമാരുമായി ഉണ്ടായ യുദ്ധത്തിൽ വീര മൃത്യു വരിച്ച മേജർ വിഭൂതി ശങ്കർ ഘണ്ടിയാലിന്റെ പത്നി നിഖിത കൗൾ ഭർത്താവിന്റെ മരണാനന്തരം സർക്കാരിൽ നിന്ന് കിട്ടിയ തുക മുഴുവനും ഹരിയാനയിലെ 1000 പോലീസുകാർക്കും 1000 ആരോഗ്യ പ്രവർത്തകർക്കും മാസ്ക്, കയ്യുറ, തോർത്ത്, ഗാഗിൾസ് അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു കൊണ്ട് രാജ്യത്തിനു സേവനം ചെയ്ത് മാതൃക ആയി. ഒരു പബ്ലിസിറ്റിയും ഇല്ലാതെ ഈ മഹതി ഒരാഴ്ച മുൻപ് ചെയ്ത ഈ സൽപ്രവർത്തി ഹരിയാന ഡിജിപി തന്റെ ട്വിറ്ററിൽ നിഖിതക്കു നന്ദി പറഞ്ഞു കൊണ്ട് post ചെയ്തപ്പോൾ ആണ് അവരുടെ വീട്ടുകാർ പോലും അറിയുന്നത്. 2018 ഏപ്രിൽ 28-നു ആയിരുന്നു ഡെറാഡൂൺ സ്വദേശിയും കരസേനാ മേജറും 35 കാരനും ആയ വിഭൂതി ശങ്കറും 22വയസുള്ള നിഖിതയും തമ്മിൽ ഉള്ള വിവാഹം. ഒരുമാസം മാത്രം ഉണ്ടായിരുന്ന വിവാഹ മധുവിധു വിനു ശേഷം ലീവ് കഴിഞ്ഞു പോയ വിഭൂതി ശങ്കർ മാർച്ച് മാസത്തിൽ ലീവിന് വന്നു ലീവ് കഴിഞ്ഞു ഭാര്യയെയും കൂട്ടി ജോലി സ്ഥലത്തേക്ക് പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. അതിനിടയിൽ ആണ് ഫെബ്രുവരിയിൽ ജെയ്ഷേ മുഹമ്മദ് ഭീകരൻമാരുമായുണ്ടായ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. ഏതൊരു സ്ത്രീയെയും പോലെ മാനസി മായി തകർന്ന നിഖിത ഒരു വർഷക്കാലം ഭർത്താവിന്റെ മുറിയിൽ നിന്നും പുറത്തിറങ്ങിയില്ല. ഒരു വര്ഷം കഴിഞ്ഞപ്പോൾ നിഖിത യുടെ അച്ഛൻ വീട്ടിലേക്കു കൊണ്ട് പോകാൻ വന്നു എങ്കിലും അവൾ നിരസിച്ചു. മകൻ നഷ്ടപ്പെട്ട ദുഃഖത്തിൽ ഇരിക്കുന്ന ഭർതൃ പിതാവും മറ്റു ബന്ധുക്കളും നിഖിതയോട് പുനർ വിവാഹം കഴിക്കാനും വിവാഹം കഴിഞ്ഞാലും തന്റെ സ്വന്തം മകളെ പോലെ തന്നെ ഈ വീട്ടിൽ എപ്പോഴും കടന്ന് വരാമെന്നും പറഞ്ഞെങ്കിലും ഇനി മറ്റൊരു വിവാഹം ജീവിതത്തിൽ ഇല്ല എന്ന തന്റെ ഉറച്ച തീരുമാനം പറഞ്ഞു. മാത്രമല്ല സൈന്യത്തിൽ ജോയിൻ ചെയ്ത് രാഷ്ട്രത്തിനെ സേവിക്കാൻ തീരുമാനിച്ചതായും ഇരു വീട്ടുകാരെയും അറിയിച്ചു. ഭർത്താവിന്റെ വീട്ടിൽ വർഷങ്ങളായി അടിച്ചു തളി ജോലി ചെയ്യുന്ന പാവപ്പെട്ട കുടുംബത്തിലെ സ്ത്രീയുടെ മകളുടെ വിവാഹത്തിന് നിഖിതയുടെ സ്വർണാഭരണങ്ങൾ കൊടുക്കുകയും മറ്റു വിവാഹ ചിലവുകൾ മുഴുവൻ വഹിക്കുകയും ചെയ്തു.

6 പെൺകുട്ടികളുടെ മുത്തച്ഛൻ കൂടിയായ ഭാരതത്തിന്റെ സർവ്വ സൈന്യാധിപൻ ഒരു സൈനികന്റെ വിധവയെ വീട്ടിലെത്തി കണ്ട് സമാശ്വസിച്ച് സൈന്യത്തിലേക്ക് ക്ഷണിച്ചു… കര – നാവിക – വ്യോമ സേനകളുടെ സംയുക്ത സൈനിക മേധാവിയും (C D S) മുൻ കരസേനാ മേധാവിയുമായ. ജനറൽ ബിബിൻ റാവത്താണ് ധീര ജവാന്റെ വിധവയെ ആശ്വസിപ്പിക്കുവാൻ അവരുടെ വീട്ടിലെത്തി തന്റെ ആറു കൊച്ചുമക്കളിലൊരാളാണ് നീയെന്ന് പറഞ്ഞത്.

നിഖിതയെ പട്ടാളത്തിലേക്കു join ചെയ്യിച്ചത് സർവ്വ സൈന്യാധിപൻ തന്നെ നേരിട്ട് വീട്ടിൽ വന്നാണ്. റാവത് കരസേന മേധാവി ആയിരിക്കുമ്പോൾ മേജർ വിഭൂതി ശങ്കറിന്റെ പ്രകടനങൾ ശ്രദ്ധിച്ചിരുന്നു. 6- പെൺകുട്ടികളുടെ മുത്തച്ഛൻ ആയ തന്റെ പേരക്കുട്ടി തന്നെ ആയിരിക്കും നിഖിത കൗൾ എന്നും പറഞ്ഞു. കൊറോണ Lock ഡൌൺ പ്രശ്നങ്ങളെല്ലാം തീർന്നാൽ നിഖിത ട്രയിനിങ്ങിനു പോകും. മറ്റു യുവതീ യുവാക്കൾക്കു പ്രചോദനം ആകുന്ന ഭാരതീയ പുരാണ ഇതിഹാസങ്ങളിലെ വീരകഥകൾ പോലെ ഉള്ള ഇത്തരം സംഭവങ്ങൾ മലയാള പൈങ്കിളി മാധ്യമങ്ങളൊന്നും കൊറോണാക്കാലത്തെ മാതൃകാപരമായ സേവനം നടത്തിയ ഈ വിധവയായ പെൺകുട്ടിയെ കണ്ടില്ല … റിപ്പോർട്ട് ചെയ്തില്ല…

എന്നാൽ ദേശീയ മാധ്യമങ്ങൾ മാതൃകാപരമായ ഈ സംഭവങ്ങൾ പ്രാധാന്യത്തോടെയാണ് ജനങ്ങളിലെത്തിച്ചത് ..

ഭാരതത്തിന്റെ വീര പുത്രി നിഖിത കൗൾ എന്ന ധർമിഷ്ടയായ ധീര വനിതക്ക് Big Salute !അഭിനന്ദനങ്ങൾ!!

Related Articles

Leave a Reply

Back to top button