KeralaLatest

ദുബൈയില്‍ വിസ മാറാന്‍ നെട്ടോട്ടം

രാജ്യത്തിനുള്ളില്‍ നിന്ന് തന്നെ വിസ മാറാനുള്ള സൗകര്യം യു.എ.ഇ നിര്‍ത്തിലാക്കി

“Manju”

 

ദുബൈ: രാജ്യത്തിനുള്ളില്‍ നിന്ന് തന്നെ വിസ മാറാനുള്ള സൗകര്യം യു..ഇ നിര്‍ത്തിലാക്കിയതോടെ പുതിയ വിസയെടുക്കാന്‍ പ്രവാസികളുടെ നെട്ടോട്ടം. കാറിലും ബസിലും വിമാനത്തിലുമായി ഒമാനിലെത്തി പുതിയ വിസയെടുത്ത് തിരിച്ചുവരാനാണ് ശ്രമം. എന്നാല്‍, തിരക്കേറിയതോടെ ഒമാന്‍ വഴിയുള്ള റോഡ് യാത്ര മുടങ്ങിയ അവസ്ഥയിലാണ്. കൂടുതല്‍ തുക നല്‍കി വിമാനത്തില്‍ യാത്ര ചെയ്യണം. അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് കൂടുതലായതിനാല്‍ ഇന്ത്യയില്‍ പോയിവരാന്‍ കഴിയാത്ത പ്രയാസവുമുണ്ട്. രാജ്യത്തിനുള്ളില്‍നിന്ന് തന്നെ വിസ മാറാനുള്ള സൗകര്യം കഴിഞ്ഞയാഴ്ചയാണ് യു..ഇ നിര്‍ത്തലാക്കിയത്. വിസ മാറണമെങ്കില്‍ രാജ്യം വിടണമെന്ന നിബന്ധന യു..ഇയില്‍ മുമ്ബ് ഉണ്ടായിരുന്നെങ്കിലും കോവിഡ്കാലത്ത് ഇതിന് ഇളവ് നല്‍കിയിരുന്നു.

ഈ ഇളവാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ, കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാരും താമസ വിസക്കാരുമെല്ലാം എക്സിറ്റ് അടിച്ചശേഷം തിരിച്ചുവരണം.

ടിക്കറ്റ് നിരക്ക് കൂടുതലായതിനാല്‍ ഇന്ത്യയിലേക്ക് പോകാനും കഴിയുന്നില്ല

ദിവസവും ആയിരക്കണക്കിനാളുകളുടെ വിസ കാലാവധി കഴിയുന്നുണ്ട്. ഇവരെല്ലാം ഒമാന്‍ അതിര്‍ത്തിയിലേക്ക് ഒഴുകിയെത്തിയതോടെ അതിര്‍ത്തി വഴി അത്യാവശ്യ വാഹനങ്ങള്‍ മാത്രമേ കടത്തി വിടുന്നുള്ളൂ. എല്ലാ ബസുകളും അതിര്‍ത്തി കടത്തിവിടുന്നുമില്ല. സര്‍ക്കാര്‍ അംഗീകൃത ബസുകള്‍ മാത്രമാണ് കടത്തിവിടുന്നത്.

ഇതോടെയാണ് യാത്രക്കാര്‍ വിമാന മാര്‍ഗം ഒമാനിലെത്തുന്നത്. വിസയും ടിക്കറ്റും ഉള്‍പെടെ 1400 ദിര്‍ഹമിന്‍റെ മുകളിലാണ് പാക്കേജ്. ഒമാനില്‍ എത്തിയ ശേഷം വിസ എടുത്ത് തിരിച്ചുവരും. എന്നാല്‍, ചിലരുടെ വിസ വൈകുന്നുമുണ്ട്.

ഇവര്‍ വിസ കിട്ടുന്നത് വരെ ഒമാനില്‍ വിമാനത്താവളത്തില്‍ തങ്ങുകയാണ്. ഒട്ടുമിക്ക വിസകളും നാലോ അഞ്ചോ മണിക്കൂറിനുള്ളില്‍ ശരിയാവാറുണ്ടെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. സീസണ്‍ സമയമായതിനാല്‍ ആയിരക്കണക്കിനാളുകള്‍ സന്ദര്‍ശക വിസയില്‍ യു..ഇയിലുണ്ട്. കൃത്യസമയത്ത് വിസ പുതുക്കാന്‍ കഴിയാത്തതിനാല്‍ പിഴ അടക്കേണ്ട അവസ്ഥയിലാണ് പലരും.

Related Articles

Back to top button