IndiaKeralaLatest

നടിയും അവതാരികയുമായ എലീനാ പടിക്കല്‍ വിവാഹിതയാകുന്നു

“Manju”

കോഴിക്കോട് : മിനിസ്‌ക്രീന്‍ അവതാരകയും നടിയും ബിഗ്‌ബോസ് മത്സരാര്‍ത്ഥിയുമായ എലീന പടിക്കല്‍ വിവാഹിതയാകുന്നു. ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കാമുകന്‍ രോഹിത് പി.നായരെയാണ് എലീന വിവാഹം ചെയ്യുന്നത്. കോഴിക്കോട് സ്വദേശിയായ രോഹിത് എന്‍ജിനീയറാണ്. പ്രണയത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ വീട്ടുകാരുടെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഇരുവരും.
ബിഗ്‌ബോസ് ഷോയിലൂടെയാണ് ആദ്യമായി എലീന തന്റെ പ്രണയത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞത്. രണ്ടു മതത്തില്‍ നിന്നുള്ളവരായതിനാല്‍ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായി എലീന ഒരു ചാനല്‍ ഷോയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു. രോഹിത് ഇപ്പോള്‍ ബിസിനസ് ചെയ്യുകയാണെന്നതും എതിര്‍പ്പിന് കാരണമായി. ബിസിനസ്് ടെന്‍ഷന്‍ പിടിച്ച ജോലിയാണെന്നും ഇത് ജീവിതത്തില്‍ സമ്മര്‍ദത്തിന് കാരണമാകും എന്നായിരുന്നു വീട്ടുകാരുടെ നിലപാട്.
എന്നാല്‍ വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹിതയാകൂ എന്ന് ഉറച്ച തീരുമാനം എടുത്തിരുന്നതായും എലീന ബിഗ്‌ബോസില്‍ മത്സരാര്‍ഥിയായി എത്തിയപ്പോള്‍ പറഞ്ഞിരുന്നു. ആ കാത്തിരിപ്പിനാണ് അവസാനമാകുന്നത്. ബിഗ് ബോസ് സീസണ്‍ രണ്ടില്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു എലീന തന്റെ പ്രണയത്തെക്കുറിച്ച്‌ പുറത്തുപറഞ്ഞത്. സിനിമാസ്‌റ്റൈലിലുള്ള പ്രണയമാണ് തന്റേതെന്നായിരുന്നു എലീന പറഞ്ഞത്.
ജനുവരി ആറിനാണ് ഇരുവരുടെയും വിവാഹം. പ്രണയത്തെക്കുറിച്ച്‌ അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മതമായിരുന്നു ആദ്യത്തെ വിഷയം. ബിസിനസുകാരനാണെന്ന് അറിഞ്ഞതും മാതാപിതാക്കള്‍ക്ക് ആദ്യം ഇഷ്ടമായിരുന്നില്ലെന്നും എലീന പറഞ്ഞിരുന്നു. എന്നാല്‍ വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹിതയാകൂ എന്നു തീരുമാനിച്ചിരുന്നതായും എലീന പറഞ്ഞിരുന്നു. ആ കാത്തിരിപ്പിനാണ് ഇപ്പോള്‍ അവസാനമാകുന്നത്.
ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലിലൂടെയാണ് എലീന അഭിനയ രംഗത്തേക്ക് കടക്കുന്നത്. പിന്നീട് മിനിസ്‌ക്രീന്‍ അവതാരകയായും എലീന പ്രേക്ഷകരുടെ മനസ് കീഴടക്കി. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് ആയിരുന്നു എലീനയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായി മാറ്റിയത്.

Related Articles

Back to top button