KeralaLatest

മഹാ ദുരിതത്തിന് ശേഷം പ്രത്യാശയുടെ വെട്ടം അകലെയല്ല എന്ന സന്ദേശമാണ് ഈ ക്രിസ്തുമസ് നല്‍കുന്നത് :രമേശ് ചെന്നിത്തല

“Manju”

തിരുവനന്തപുരം : കേരളീയര്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . മഹാ ദുരിതത്തിന് ശേഷം പ്രത്യാശയുടെ വെട്ടം അകലെയല്ല എന്ന സന്ദേശമാണ് ഈ ക്രിസ്തുമസ് നല്‍കുന്നതെന്ന് ചെന്നിത്തല പറഞ്ഞു .
ഇന്ന് സമാധാന ദൂതനായ ദൈവപുത്രന്‍ ഭൂമിയിലവതരിച്ച പുണ്യ ദിനമാണെന്നും എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു .
മാനവരാശിയുടെ മേല്‍ കോവിഡ് മഹാമാരി സമാനതകളില്ലാത്ത ദുരിതം വിതച്ച ഒരു വര്‍ഷമാണ് കടന്ന് പോകുന്നത്. ഇപ്പോഴും അതിന്റെ തീഷ്ണതയില്‍ നിന്ന് ലോകം മോചനം നേടിയിട്ടില്ല. എങ്കിലും വാക്‌സിന്റെ രൂപത്തില്‍ പ്രത്യാശയുടെ പുതിയ നക്ഷത്രം ഈ ക്രിസ്തുമസ് രാവില്‍ നമുക്ക് ദൃശ്യമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button