KeralaLatest

പാസ്പോര്‍ട്ട് അപേക്ഷകളിലെ പരിശോധനാമികവിന് കേരള പോലീസിന് അംഗീകാരം

“Manju”

പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം നല്‍കുന്ന അംഗീകാരത്തിന് കേരള പോലീസ് അര്‍ഹമായി. 2019-20 സാമ്പത്തികവര്‍ഷത്തെ പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്കാണ് കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതുസംബന്ധിച്ച അറിയിപ്പ് സംസ്ഥാനപോലീസ് മേധാവിക്ക് ലഭിച്ചു.

പ്രവര്‍ത്തനമികവിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും പാസ്പോര്‍ട്ട് സേവാ ദിനാചരണത്തോടനുബന്ധിച്ച് നല്‍കുന്ന ഈ പുരസ്കാരം കഴിഞ്ഞ വര്‍ഷവും കേരള പോലീസിന് ലഭിച്ചിരുന്നു.

Related Articles

Back to top button