IndiaLatest

മാര്‍ച്ച്‌ വരെ ടീം ഇന്ത്യയുടെ ടൈറ്റില്‍ സ്‌പോണ്‍സറായി ബൈജൂസ്‌ തുടരും

“Manju”

ന്യൂഡല്‍ഹി: 2023 മാര്‍ച്ച്‌ വരെ ബിസിസിഐ ടൈറ്റില്‍ സ്പോണ്‍സറായി ബൈജൂസ് തുടരും. ടീം ഇന്ത്യയുടെ നിലവിലെ ടൈറ്റില്‍ സ്പോണ്‍സറായ ബൈജൂസ് 2023 മാര്‍ച്ച്‌ വരെ ടീമിനൊപ്പം തുടരും. ബിസിസിഐയുടെ അപെക്സ് കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

ടീമിന്റെ സ്പോണ്‍സര്‍ഷിപ്പ് അവകാശങ്ങള്‍ 2023 നവംബര്‍ വരെ നീട്ടാന്‍ ബൈജൂസ് ആദ്യം സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബോര്‍ഡുമായുള്ള ജേഴ്സി സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ 35 മില്യണ്‍ ഡോളറിന്
ബൈജൂസ് പുതുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കരാര്‍ റദ്ദാക്കണമെന്ന് ബൈജൂസ് ആവശ്യപ്പെടുകയായിരുന്നു.

അപെക്സ് കൗണ്‍സില്‍ യോഗത്തിന് ശേഷം, ബൈജൂസ് 2023 മാര്‍ച്ച്‌ വരെ മാത്രമേ ഇന്ത്യന്‍ ടീമിന്റെ ടൈറ്റില്‍ സ്പോണ്‍സറായി തുടരൂ എന്ന് തീരുമാനിക്കുകയായിരുന്നു.

Related Articles

Back to top button