InternationalLatest

ജര്‍മ്മന്‍ നാവിക സേന മേധാവി രാജി വച്ചു

“Manju”

ബെര്‍ലിന്‍ : ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ റഷ്യ –യുക്രൈന്‍ വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തിയ ജര്‍മ്മന്‍ നേവി തലവന്‍ വാം കേ- അച്ചിം സ്കോന്‍ബാച്ച്‌ സ്ഥാനമൊഴിഞ്ഞു. നിലവില്‍ ജര്‍മ്മന്‍ നാവിക സേനാ തലവന്റെ ട്വിറ്റര്‍ പേജില്‍ നിന്ന് സ്കോന്‍ബാച്ചിന്റെ ഫോട്ടോയും നീക്കം ചെയ്തിട്ടുണ്ട്. ഡല്‍ഹി സന്ദര്‍ശനത്തിനിടെയാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാകണമെന്നും യുക്രൈന്‍ നാറ്റോ അംഗരാജ്യമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യയുടെ ലക്ഷ്യം യുക്രൈന്റെ ചെറിയ ഭൂപ്രദേശമാണെന്ന് കരുതുന്നില്ലെന്നും അങ്ങനെ വിചാരിക്കുന്നത് അസംബന്ധമാണെന്നും സ്കോന്‍ബാച്ച്‌ പറഞ്ഞു. റഷ്യയുമായി നല്ല ബന്ധം സ്ഥാപിക്കേണ്ടത് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ ആവശ്യമായി തീര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

Related Articles

Back to top button