IndiaLatest

വനിതാ ഡോക്ടര്‍മാരെ അതിര്‍ത്തിയിലേക്ക് നിയമിക്കാന്‍ തീരുമാനമായി

“Manju”

ശ്രീജ.എസ്

ലഡാക്കിലേക്കാണ് വനിതാ ഡോക്ടര്‍മാരുടെ ആദ്യ സംഘത്തിന് നിയമനം ലഭിച്ചിരിക്കുന്നത്. ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കവെയാണ് വനിതാ ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും അതിര്‍ത്തിയിലേക്ക് അയയ്ക്കുന്നത്.

അതിര്‍ത്തിയിലും സംഘര്‍ഷ സാധ്യതയുള്ള മേഖലയിലും വനിതാ ഡോക്ടര്‍മാരെ നിയമിക്കരുത് എന്നായിരുന്നു ഐ ടി ബി പിയുടെ ഇതുവരെയുള്ള നയം. മറ്റു പാരമെഡിക്കല്‍ സംഘങ്ങള്‍ക്കൊപ്പം ഇവരെ അതിര്‍ത്തിയിലെ വിവിധയിടങ്ങളില്‍ നിയോഗിക്കും. ഡോക്ടര്‍മാര്‍ക്ക് പുറമേ ഫാര്‍മസിസ്റ്റുകളെയും നഴ്‌സുമാരേയും വലിയ തോതില്‍ അതിര്‍ത്തിയിലേക്ക് നിയോഗിക്കുന്നുണ്ട്.
സൈന്യത്തിലെ മെഡിക്കല്‍ സംഘത്തിലുള്ളവരെ നിയന്ത്രിക്കുക എന്നതാണ് വനിതാ ഡോക്ടര്‍മാരുടെ പ്രധാന ചുമതല. അതിര്‍ത്തിയിലേക്ക് വരുന്ന സൈനികരെ ലേയിലെ മെഡിക്കല്‍ ബേസ് ക്യാമ്പിലാണ് പരിശോധിക്കുന്നത്. ഇവിടെ നിന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് നല്‍കിയാല്‍ മാത്രമേ അതിര്‍ത്തിയിലേക്ക് പോകാന്‍ സാധിക്കുള്ളു. ഇവിടെ ഒരു വനിതാ ഓഫീസറിന് ചാര്‍ജ് നല്‍കിയിട്ടുണ്ട്.

Related Articles

Back to top button