InternationalLatest

കോവിഡിനെ അകറ്റാന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കി ഇസ്രയേല്‍

“Manju”

ജറുസലം: രാജ്യത്ത് നിന്ന് കോവിഡിനെ അകറ്റാന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കി ഇസ്രയേല്‍. കോവിഡ് വാക്സീന്‍ 2 ഡോസും സ്വീകരിച്ച, 40 വയസ്സ് കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനാണ് ഇസ്രയേല്‍ തീരുമാനിച്ചത്. ഇതിനു തുടക്കമിട്ട് പ്രധാനമന്ത്രി നഫ്താലി ബെനറ്റ് (49) മൂന്നാം ഡോസ് സ്വീകരിച്ചു. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണു പുതിയ തീരുമാനം.

രാജ്യത്തെ 93 ലക്ഷം ജനങ്ങളില്‍ 59 ലക്ഷം പേര്‍ക്ക് ആദ്യഡോസ് കുത്തിവയ്പ് ലഭിച്ചു. 2 ഡോസും ലഭിച്ചവര്‍ 54 ലക്ഷം. പ്രതിരോധശേഷി കുറഞ്ഞ 13 ലക്ഷം പേര്‍ക്ക് ഇതിനകം ബൂസ്റ്റര്‍ ഡോസ് നല്‍കി. ഇനി അത് 40 കഴിഞ്ഞ എല്ലാവര്‍ക്കും ലഭിക്കും. ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും പ്രതിരോധശേഷി കുറഞ്ഞ പ്രായമായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ മുഴുവന്‍ ജനങ്ങള്‍ക്കും ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യമില്ലെന്ന് യൂറോപ്യന്‍ യൂണിയന്റെ നിലപാട്. കാന്‍സര്‍ രോഗികള്‍ക്കും അവയവമാറ്റം നടത്തിയവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ഡെന്മാര്‍ക്ക് തീരുമാനിച്ചു.

Related Articles

Back to top button