KeralaLatest

‘സ്വപ്ന പത്താംക്ലാസ് പാസായോ എന്ന് അറിയില്ല, കയ്യും കാലും വെട്ടുമെന്ന് ഭീഷണി’

“Manju”

കൊച്ചി• സ്വപ്ന ഭീഷണിപ്പെടുത്തിയെന്നു വെളിപ്പെടുത്തി സഹോദരന്‍ ബ്രൈറ്റ് സുരേഷ്. യുഎസ്സില്‍നിന്ന് മനോരമ ന്യൂസിനോടു സംസാരിക്കവേയാണ് സ്വപ്നയെക്കുറിച്ചുള്ള ഈ തുറന്നുപറച്ചില്‍. സ്വത്ത് സംബന്ധിച്ച തര്‍ക്കത്തില്‍ കൈയും കാലും വെട്ടുമെന്നു പറഞ്ഞു. സ്വപ്നയ്ക്കു നല്ല സ്വാധീനമുണ്ടെന്ന് എനിക്ക് അറിയാം.

2016ൽ അച്ഛനെ കാണാനായി അബുദാബിയിൽ എത്തിയപ്പോഴാണ് സ്വപ്നയെ അവസാനമായി മുഖാമുഖം കാണുന്നത്. അതിനുശേഷം കഴിഞ്ഞ വർഷം നാട്ടിൽ വന്നപ്പോൾ‌ ബന്ധുക്കൾക്കൊപ്പമാണു കഴിഞ്ഞത്. ബന്ധുക്കളുടെ സംരക്ഷണത്തിലാണു തിരികെ വിമാനത്താവളത്തിലേക്കു പോയത്. സ്വന്തം കുടുംബത്തിന്റെ സുരക്ഷ പോലും ഭയന്നിരുന്നുവെന്നും അതുകൊണ്ടു തന്നെ അകന്നാണു കഴിഞ്ഞതെന്നും സഹോദരന്‍ വെളിപ്പെടുത്തി.

അവരുടെ സ്വകാര്യ കാര്യങ്ങളിലോന്നും ഇടപെടാറില്ല. പത്താം ക്ലാസ് പാസ് ആയിട്ടുണ്ടോ എന്നുപോലും അറിയില്ല. കടവും രോഗവും മൂലം വലഞ്ഞ പിതാവിനെ അബുദാബിയിൽനിന്നു നാട്ടിലെത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടി. പിതാവിനെ നാട്ടിലെത്തിക്കാന്‍ സ്വപ്ന തുണച്ചില്ലെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി. സ്വാധീനമുണ്ടായിട്ടും അന്നു സ്വപ്ന സഹായിച്ചില്ലെന്ന് ബ്രൈറ്റ് സുരേഷ് പറഞ്ഞു.

Related Articles

Back to top button