KeralaLatest

സ്‌കൂളുകള്‍ അണുവിമുക്തമാക്കാന്‍ അഗ്നിശമനസേന

“Manju”

സിന്ധുമോൾ. ആർ

കൊല്ലം: സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന്റെ മുന്നോടിയായി അഗ്നിശമനസേന അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത്. വൃത്തിയാക്കേണ്ട സ്‌കൂളുകളുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് കൈമാറിയിട്ടുണ്ട്.

പല സ്‌കൂളുകളും കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ മറ്റ് ചില സ്‌കൂളുകള്‍ പരീക്ഷകള്‍ക്കും വോട്ടെടുപ്പിനും വേണ്ടി തുറന്നിരുന്നു. മറ്റ് ചില സ്‌കൂളുകള്‍ ചികില്‍സാ കേന്ദ്രങ്ങളാണ്. അത്തരം സ്‌കൂളുകള്‍ ഒഴിപ്പിച്ച്‌ രോഗബാധിതരെ മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന സ്‌കൂളുകളാണ് അഗ്നിശമന സേന അണുവിമുക്തമാക്കുക.

അടഞ്ഞുകിടക്കുന്ന സ്‌കൂളുകള്‍ വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പല സ്‌കൂളുകളും പുല്ലുവളര്‍ന്നും പൊടിപിടിച്ചും വൃത്തിഹീനമാണ്. കിണറുകളും ടാങ്കുകളും വൃത്തിഹീനമാണ്. ഇവയും വൃത്തിയാക്കണം. സ്‌കൂളുകള്‍ നിയന്ത്രണങ്ങളോടെയാണ് തുറന്നുപ്രവര്‍ത്തിക്കുക. എല്ലാ ക്ലാസ്സുകളും പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാവുകയില്ല.

Related Articles

Back to top button