LatestThiruvananthapuram

മൂ​ന്ന് ക​ട​ക​ളി​ല്‍ തീ​പി​ടി​ത്തം

“Manju”

തി​രു​വ​ന​ന്ത​പു​രം: കു​മാ​ര​പു​രം ജ​ങ്​​ഷ​നി​ല്‍ മൂ​ന്ന് ക​ട​ക​ളി​ല്‍ വന്‍ തീ​പി​ടി​ത്തം. കു​മാ​ര​പു​രം എ.​ജെ ഹാ​ളി​ന് സ​മീ​പ​മു​ള്ള മെ​ഡി​ക്ക​ല്‍ സ്​​റ്റോ​ര്‍, ഫു​ട്​​വെ​യ​ര്‍ ഷോ​പ്, ബാ​ര്‍​ബ‌​ര്‍ ഷോ​പ്പ് എ​ന്നി​വ​യി​ലാ​ണ്​ അ​ഗ്നി​ബാ​ധയുണ്ടായത്. മൂ​ന്ന് ക​ട​ക​ളും പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട് മൂ​ന്ന​ര​ക്കാ​ണ് സം​ഭ​വമുണ്ടായത്.

ആ​ദ്യം തീ പിടിച്ചത് ഫാ​ന്‍​സി സ്​​റ്റോ​റി​ലാ​ണ്. തീ ​അ​തി​വേ​ഗ​ത്തി​ല്‍ പ​ട​ര്‍​ന്നതിനെ തുടര്‍ന്ന് ജീ​വ​ന​ക്കാ​ര്‍ പു​റ​ത്തി​റ​ങ്ങി. ഉ​ട​ന്‍ തന്നെ ചാ​ക്ക​യി​ലെ അ​ഗ്​​നി​ശ​മ​ന നി​ല​യ​ത്തി​ല്‍ വി​ളി​ക്കുകയായിരുന്നു. ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തു​മ്പോ​ഴേക്കും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ട് ക​ട​ക​ളി​ലേ​ക്കു​കൂ​ടി തീ​പ​ട​ര്‍​ന്നിരുന്നു. ഫാ​ന്‍​സി സ്​​റ്റോ​ര്‍ ജീ​വ​ന​ക്കാ​ര്‍ ബ​ഹ​ളംവെ​ച്ച്‌ സ​മീ​പ​ത്തെ ക​ട​ക്കാ​രെ അ​റി​യി​ച്ച​തി​നാ​ല്‍ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല.

രാ​ജാ​ജി ന​ഗ​റി​ല്‍​ നി​ന്നും ചാ​ക്ക​യി​ല്‍ ​നി​ന്നും നാ​ല് ഫ​യ​ര്‍​ഫോ​ഴ്സ് യൂണിറ്റെത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ഫാ​ന്‍​സി ക​ട​യി​ലെ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട്​ അ​പ​ക​ട​കാ​ര​ണ​മാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൂ​ന്ന് ക​ട​ക​ള്‍​ക്കു​കൂ​ടി 20 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടായെന്നാ​ണ് വിലയിരുത്തല്‍.

Related Articles

Back to top button