KeralaLatest

ഒറ്റമശ്ശേരിയിലെ കടലാക്രമണം തടയാന്‍ നിര്‍ദ്ദേശം

“Manju”

ആലപ്പുഴ: ഒറ്റമശ്ശേരിയിലെ കടലാക്രമണ ഭീഷണി തടയാന്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി ജില്ല കളക്ടര്‍ എ അലക്സാണ്ടര്‍. ജിയോ ബാഗുകളും കല്ലും കൊണ്ട് പ്രതിരോധിക്കുന്നതിനായി കാത്തിരിക്കാതെ അടിയന്തിരമായി മണല്‍ ചാക്കുകള്‍ അടുക്കുന്ന പ്രവത്തികള്‍ ചെയ്യാന്‍ ജലസേചന വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

ഒറ്റമശ്ശേരിയിലെ കടലാക്രമണം തടയുന്നതിനായി ചേര്‍ന്ന ഓണ്‍ലൈന്‍ മീറ്റിങ്ങിലായിരുന്നു നിര്‍ദ്ദേശം.

കല്ലിന്റെ വില റിവേഴ്‌സ് ചെയ്ത് കിട്ടുന്ന മുറക്ക് 242 മീറ്റര്‍ വരുന്ന വീടുകള്‍ വരുന്ന ഭാഗത്ത് കല്ല് ഇറക്കി കടലാക്രമണം പ്രതിരോധിക്കാനും ബാക്കി സ്ഥലങ്ങളില്‍ ജിയോ ബാഗ് നിരത്താനുമാണ് തീരുമാനം. തോട്ടപ്പള്ളി പൊഴിയില്‍ അടിഞ്ഞിരിക്കുന്ന മണല്‍ നീക്കം ചെയ്ത് പൊഴിയുടെ വടക്ക് കൊണ്ടിടാനും നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ എ. എം. ആരിഫ് എംപി, നിയുക്ത എം.എല്‍.. പി. പ്രസാദ്, ജലസേചന വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ സദാശിവ മുരളി, തഹസില്‍ദാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button