IndiaInternationalLatest

ചൈനയുമായുള്ള അങ്കത്തിനൊരുങ്ങി ബൈഡന്‍; നിര്‍ണായക നീക്കം

“Manju”

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ നിയുക്തയായി പ്രസിഡന്റായി ജൈ ബൈഡന്‍ തിരഞ്ഞെടുത്തതിന് പിന്നാലെ ലോകരാജ്യങ്ങള്‍ ഉറ്റുനോക്കിയ പ്രധാന കാര്യങ്ങളില്‍ ഒന്നായിരുന്നു ചൈനയ്‌ക്കെതിരെ അദ്ദേഹം എന്ത് നിലപാട് സ്വീകരിക്കുമെന്ന്. എന്നാല്‍ അടുത്ത നാല് വര്‍ഷത്തേക്ക് ചൈനയുമായുള്ള ബന്ധത്തെ കുറിച്ച്‌ സൂചന നല്‍കിയിരിക്കുകയാണ് ബൈഡന്‍. എന്നാല്‍ ബീജിംഗിനെ നേരിടാന്‍ സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായി വാഷിംഗ്ടണ്‍ സഖ്യമുണ്ടാക്കേണ്ടതുണ്ടെന്ന് ജോ ബൈഡന്‍ പറഞ്ഞു. പൊതുവായ താല്‍പ്പര്യങ്ങളും സമാന ചിന്താഗതിക്കാരായ സഖ്യരാജ്യങ്ങളുമായി ചേരുമ്ബോള്‍ ഞങ്ങളുടെ സ്ഥാനം ശക്തിപ്പെടുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ദേശീയ സുരക്ഷ, വിദേശ നയം എന്നിവയുമായി ബന്ധപ്പെട്ട് വിശദീകരിക്കുന്നതിനിടെയാണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ട്രംപ് ഭരിക്കുന്ന സമയത്ത് സിന്‍ജിയാങ്ങിലെ മനുഷ്യാവകാശ ലംഘനങ്ങള്‍, ഹോങ്കോങ്ങിന്റെ പ്രത്യേക പദവിയിലെ കയ്യേറ്റം, ബീജിംഗ് നടത്തിയ അന്യായമായ വ്യാപാര രീതികള്‍, പകര്‍ച്ചവ്യാധിയെക്കുറിച്ച്‌ സുതാര്യതയില്ലായ്മ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൈനയുടെ സൈനിക ആക്രമണം എന്നിവ പോലുള്ള വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായെന്നും ബൈഡന്‍ കുറ്റപ്പെടുത്തി. മറ്റ് ജനാധിപത്യ രാജ്യങ്ങളുമായുള്ള പങ്കാളിത്തം, അമേരിക്കയുടെ സാമ്ബത്തിക വളര്‍ച്ച ചൈനയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഇരട്ടിയിലധികമാകുമെന്ന് ജോ ബൈഡന്‍ പറഞ്ഞു. ആഗോള സമ്പദ് വ്യവസ്ഥയുടെ 25 ശതമാനം മാത്രമാണ് നമുക്ക് സ്വന്തമായുള്ളത്. എന്നാല്‍ ജനാധിപത്യ രാജ്യങ്ങളുടെ സഹകരണത്തോടെ നമുക്ക് ഇത് കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും ബൈഡന്‍ വ്യക്തമാക്കി.

Related Articles

Back to top button