IndiaKeralaLatest

തമിഴ്‌നാട്ടില്‍ ‘പന്നി ജല്ലിക്കട്ട്’ നടത്തിയവര്‍ക്കെതിരേ കേസ്

“Manju”

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ പന്നികളെ ഉപയോഗിച്ച്‌ ജല്ലിക്കട്ട്സംഘടിപ്പിച്ചവര്‍ക്കെതിരേ പോലിസ് കേസെടുത്തു. മൃഗസ്‌നേഹികളുടെ സംഘടന നല്‍കിയ പരാതിയിലാണ് കേസ്.

തേനി പോലിസാണ് സംഘാടകര്‍ക്കെതിരേ കേസെടുത്തതെന്ന് സംഘടയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംഘാടകര്‍ക്കും പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരേയും കേസുണ്ട്. മറ്റൊരു സംഭവത്തില്‍ കാട്ടുമുയലിനെ ഒരു പ്രകടനത്തില്‍ പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട് വനംവകുപ്പ് പ്രാഥമിക റിപോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജല്ലിക്കട്ടുമായി ബന്ധപ്പെട്ട് 11 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കാട്ടുമുയലിനെ പിടിച്ച കേസില്‍ അഞ്ച് പേര്‍ക്കെതിരേ 5000 രൂപ വീതം പിഴയിട്ടു. ജല്ലിക്കട്ടില്‍ ഐപിസിയിലെ വിവിധ വകുപ്പുകള്‍ക്കു പുറമെ മൃഗങ്ങള്‍ക്കെതിരേ ക്രൂരത നിയന്ത്രിക്കുന്ന നിയമത്തിന്റെ വിവിധ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.

ജല്ലിക്കട്ടു സമയത്ത് പന്നികളെ ദ്രോഹിച്ചതായും ജാഥയില്‍ കാട്ടുമുയലിന്റെ കാലും വാലും പിടിച്ച്‌ വലിക്കുന്നതായും പരാതിയില്‍ പറയുന്നു. ഇത്തരം ആഘോഷങ്ങള്‍ക്കുവേണ്ടി മൃഗങ്ങളെ ദ്രോഹിക്കുന്നത് സംസ്‌കാര സമ്പന്നരായ ജനതയ്ക്ക് ചേര്‍ന്നതല്ലെന്ന് മൃഗസംരക്ഷണപ്രവര്‍ത്തകര്‍ പറഞ്ഞു.

Related Articles

Back to top button