InternationalLatest

പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത; കുവൈറ്റ് വിമാനത്താവളം ജനുവരി രണ്ടിന് തുറക്കും

“Manju”

സിന്ധുമോൾ. ആർ

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കര, ജല, വ്യോമ അതിര്‍ത്തികള്‍ ജനുവരി രണ്ട് മുതല്‍ തുറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുപ്രകാരം വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും ജനുവരി രണ്ടിന് പിന്‍വലിക്കും. കുവൈറ്റ് വിമാനത്താവളം അടച്ചിട്ടത് പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. വിമാനത്താവളം തുറക്കാനുള്ള തീരുമാനം കുവൈറ്റിലേക്കും, അതുപോലെ നാട്ടിലേക്കും പോകാനിരിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമാണ് സമ്മാനിക്കുന്നത്. യുകെയില്‍ കൊറോണ വൈറസിന്റെ അതിവ്യാപന ശേഷിയുള്ള പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു കുവൈറ്റ് അതിര്‍ത്തികള്‍ അടച്ചത്.

Related Articles

Back to top button