IndiaLatest

ടാക്സി സേവനങ്ങള്‍ക്ക് ഇനി യൂബര്‍

“Manju”

വിമാനയാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സംവിധാനമായ യൂബര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, യൂബര്‍ ഉപഭോക്താക്കള്‍ക്ക് 90 ദിവസം മുന്‍പ് റൈഡ് റിസര്‍വേഷന്‍ നടത്താനുള്ള സംവിധാനമാണ് നടപ്പാക്കുന്നത്. യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും എയര്‍പോര്‍ട്ടുകളിലേക്കും, തിരിച്ചുമുള്ള ടാക്സി സേവനങ്ങള്‍ എളുപ്പമാക്കുന്നത് ലക്ഷ്യമിട്ടാണ് കമ്പനിയുടെ പ്രവര്‍ത്തനം. യാത്രക്കാര്‍ക്ക് ഇമെയില്‍ മുഖാന്തരം യൂബര്‍ ആപ്പില്‍ യാത്രയുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

ഈ വിവരങ്ങള്‍ എയര്‍പോര്‍ട്ട് റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് കൈമാറുന്നതാണ്. ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലെ തിരക്കേറിയ 13 വിമാനത്താവളങ്ങളില്‍ ഉള്ള യൂബര്‍ പിക്ക്അപ്പ് പോയിന്റുകളിലേക്ക് ഗൈഡിന്റെ സൗകര്യവും ഏര്‍പ്പെടുത്തും. വേനല്‍ക്കാല യാത്ര സീസണില്‍ ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കമ്പനി പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Back to top button