InternationalLatest
ബ്രാവോ വിരമിച്ചു
ദുബായ്: ട്വന്റി-20 ലോകകപ്പില്‍ സൂപ്പര്‍ 12ല്‍ കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കെതിരെ തോറ്റ് വെസ്റ്റിന്‍ഡീസ് സെമി കാണാതെ പുറത്തായതിന് പിന്നാലെ രാജ്യന്തരര ക്രിക്കറ്റില്‍ നിന്ന് വിരമിക്കില്‍ പ്രഖ്യാപിച്ച് അവരുടെ സൂപ്പര്‍ താരം ഡ്വെയിന്‍ ബ്രാവോ.
18 വര്‍ഷം വിന്‍ഡീസിനായി കളിക്കാനായി. തിരിഞ്ഞു നോക്കുമ്പോള്‍ സംതൃപ്തനാണ്. വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ബ്രാവോ വ്യക്തമാക്കി. വെസ്റ്റിന്‍ഡീസിനൊപ്പം 2 ട്വന്റി-20 കിരീടങ്ങള്‍ 28 കാരനായ ബ്രാവോ നേടി. ടെസ്റ്റില്‍ 40 മത്സരങ്ങളില്‍ നിന്നും 2200 റണ്‍സും 86 വിക്കറ്റും നേടിയിട്ടുണ്ട്. 164 ഏകദിനങ്ങളില്‍ നിന്ന് 2968 റണ്‍സും 199 വിക്കറ്റും സ്വന്തമാക്കി. ട്വന്റി-20യില്‍ 90 മത്സരങ്ങളില്‍ നിന്ന് 1245 റണ്‍സും 78 വിക്കറ്റും നേടി.