IndiaInternationalLatest

ഏറ്റവും സമ്പന്നനായ ഇന്ത്യന്‍ പ്രൊഫഷണല്‍; കോട്ടയംകാരന്‍ തോമസ് കുര്യന്‍;സമ്പത്ത്. 11,300 കോടി

“Manju”

സമ്പന്നരായ സംരംഭകരുടെ പട്ടികകള്‍ നമ്മള്‍ ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ പ്രൊഫഷണല്‍ മാനേജര്‍മാര്‍ക്കിടയിലെ ധനികരെ അറിയാമോ? ഏറ്റവും സമ്പന്നനായ ഇന്ത്യന്‍ പ്രൊഫഷണല്‍ ഒരു മലയാളി കൂടിയാണെന്നതാണ് ശ്രദ്ധേയം കോട്ടയത്തുകാരന്‍ തോമസ് കുര്യനാണ് ഏറ്റവും സമ്പന്നനായ പ്രൊഫഷണല്‍ മാനേജര്‍. 11,300 കോടി രൂപയാണ് അദ്ദേഹത്തിന്റെ സമ്പത്ത്.
ഹുറണ്‍ ഇന്ത്യ റിച്ച്‌ ലിസ്റ്റ് പ്രകാരം ഏറ്റവും സമ്പന്നരായ 10 ഇന്ത്യന്‍ പ്രൊഫഷണലുകളെ ബിസിനസ് വോയിസ് പരിചയപ്പെടുത്തുന്നു
തോമസ് കുര്യന്‍
11,300 കോടി രൂപ
എംബിഎ ബിരുദധാരിയായ കുര്യന്‍ ന്യൂയോര്‍ക്കില്‍ മക്കിന്‍സി & കമ്ബനിയിലാണ് കരിയറിന് തുടക്കം കുറിക്കുന്നത്. അതിന് ശേഷം ഒറക്കിളില്‍ ചേര്‍ന്നു. രണ്ട് പതിറ്റാണ്ടിലധികം അവിടെ തുടര്‍ന്ന കുര്യന്‍ ഒറക്കിളിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സ്ഥാനം വഹിച്ചു. ഒറക്കിളിലെ തന്റെ ഓഹരി വിറ്റതിലൂടെയാണ് സമ്ബത്ത് വര്‍ധിച്ചത്. നിലവില്‍ ഗൂഗിളിന്റെ ക്ലൗഡ് ഡിവിഷന്‍ മേധാവിയാണ്.
രാജ്യാന്തര ടെക് വമ്ബന്‍ ഗൂഗിളിന്റെ ക്ലൗഡ് ഡിവിഷന്‍ മേധാവിയാണ് കോട്ടയം കോത്തല പുള്ളോലിക്കല്‍ തോമസ് കുര്യന്‍. ബെംഗളൂരു സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ ഈ അന്‍പത്തൊന്നുകാരന്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍നിന്ന് ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബാച്‌ലര്‍ ഡിഗ്രിയും സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍നിന്ന് എംബിഎയും നേടി. രാജ്യാന്തര വെഞ്ച്വര്‍ ഫണ്ട്, ഐടി കമ്ബനികളിലെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ അഡൈ്വസറി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ മക്കിന്‍സി & കമ്ബനിയിലാണ് കരിയറിന് തുടക്കം കുറിക്കുന്നത്. അതിന് ശേഷം ഒറക്കിളില്‍ ചേര്‍ന്നു. രണ്ട് പതിറ്റാണ്ടിലധികം അവിടെ തുടര്‍ന്ന കുര്യന്‍ ഒറക്കിളിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സ്ഥാനം വഹിച്ചു. ഒറക്കിളിലെ തന്റെ ഓഹരി വിറ്റതിലൂടെയാണ് സമ്പത്ത് വര്‍ധിച്ചത്
കുര്യന്റെ നേതൃത്വത്തില്‍ ഓറക്കിള്‍ ഫ്യൂഷന്‍ മിഡില്‍വെയര്‍ ബിസിനസില്‍ ഏറെ നേട്ടം കൈവരിച്ചിരുന്നു. ഓറക്കിള്‍ ഫ്യൂഷന്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതിലും മുഖ്യ പങ്കാളിയായിരുന്നു.
2015 ല്‍ ഓറക്കിളിന്റെ പ്രസിഡന്റ് പദവിയിലെത്തി. കമ്ബനിയുടെ സോഫ്റ്റ്്വെയര്‍ ഡവലപ്മെന്റിന്റെ ചുമതല വഹിക്കുകയായിരുന്നു. തോമസ് കുര്യന്റെ ഇരട്ട സഹോദരന്‍ ജോര്‍ജ് കുര്യനും യുഎസില്‍ സോഫ്റ്റ് വെയര്‍ രംഗത്തു പ്രധാന പദവി വഹിക്കുകയാണ്

Related Articles

Back to top button