IndiaKeralaLatestThiruvananthapuram

ഒരു വയസുകാരനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

“Manju”

സിന്ധുമോൾ. ആർ

കൊല്ലം: ഒരു വയസുകാരനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നിലമേലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അച്ഛനായ എലിക്കുന്നാംമുകള്‍ സ്വദേശി മുഹമ്മദ് ഇസ്മയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുമായി രാത്രിയുണ്ടായ വഴക്കിനെ തുടര്‍ന്നാണ് ഇസ്മയില്‍ കുഞ്ഞിനെ കൊല ചെയ്യാന്‍ ശ്രമം നടത്തിയത്.

പിഞ്ചു കുഞ്ഞിനെ സമീപത്തെ കുളത്തിലേക്ക് ഇസ്മയില്‍ വലിച്ചെറിഞ്ഞ സമയത്ത്, ഭാര്യയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. താമസിച്ചിരുന്ന വീടും ഇസ്മയില്‍ അടിച്ചു നശിപ്പിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ചടയമംഗലം പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇസ്മയിലിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Articles

Back to top button