KeralaLatest

പ്ലസ് വണ്‍ വിദ്യാര്‍ഥി കായലില്‍ മരിച്ച നിലയില്‍

“Manju”

ആലപ്പുഴ: കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥി കായംകുളം കായലില്‍ മരിച്ച നിലയില്‍. മുതുകുളം തെക്ക്പുത്തന്‍ കണ്ടത്തില്‍ മോഹന്‍ദാസിന്‍റെ മകന്‍ അതുല്‍(17)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ ട്യൂഷനു പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ അതുലിനെ പിന്നീട് കാണാതാകുകയായിരുന്നു.
വ്യാഴാഴ്ച രാത്രി പത്തരയോടെ കണ്ടല്ലൂര്‍ കീരിക്കാട് ജെട്ടിക്ക് പടിഞ്ഞാറു ഭാഗത്തായാണ് മൃതദേഹം കാണപ്പെട്ടത്. മീന്‍ പിടുത്തക്കാരുടെ നീറ്റുവലയില്‍ മൃതദേഹം കുരുങ്ങുകയായിരുന്നു. തുടര്‍ന്ന് ജെട്ടിയിലെത്തിച്ച മൃതദേഹം കനകക്കുന്ന് പോലീസെത്തി കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button