KeralaLatest

ചോറ്റാനിക്കര ക്ഷേത്രത്തിലെ 700 കോടിയുടെ പദ്ധതി വൈകുന്നു

“Manju”

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിനായി 700 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാന്‍ സന്നദ്ധത അറിയിച്ച ഭക്തന്റെ പരാതിയെ തുടര്‍ന്ന് പ്രത്യേക യോഗം വിളിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബംഗളൂരുവിലെ വ്യവസായ ഗണശ്രാവണ്‍ ആണ് ക്ഷേത്രത്തിന് വന്‍തുക നല്‍കാന്‍ സന്നദ്ധതയറിച്ച് ഒരു വര്‍ഷം മുമ്പ് രംഗത്തെത്തിയത്. എന്നാല്‍ നടപടിക്രമങ്ങള്‍ വൈകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപടല്‍. ഇത്രയും വലിയ തുകയുടെ പദ്ധതിയ്ക്ക് കോടതിയുടെ അനുമതി ആവശ്യമാണ് അതിനല്‍ ഒന്നാം തീയതി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. കോടതിയില്‍ നിന്ന് അംഗീകാരം കിട്ടുന്ന മുറയ്ക്ക് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ജില്ലാ കളക്ടര്‍ സുഹാസ്, ചീഫ് കമ്മീഷണര്‍ വേണുഗോപാല്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.ക്ഷേത്രത്തെ അന്തരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായി മാറ്റുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനയി 300 കോടി രൂപ ചെലവിട്ട് ക്ഷേത്രത്തില്‍ സ്വര്‍ണ്ണം പതിപ്പിക്കും, 500 കിടക്കകളുള്ള ദക്ഷിണന്ത്യയിലെ ഏറ്റവും വലിയ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രി, റിങ് റോഡുകളുടെ നവീകരണം, രണ്ട് പാലം, ഡ്രെയിനേജ്, കരകൗശല വസ്തുക്കള്‍ക്കായി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, വാണിജ്യ സമുച്ചയങ്ങള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button