IndiaInternationalLatest

നിര്‍ബന്ധിത മതപരിവര്‍ത്തനം വര്‍ദ്ധിക്കുന്നു ; പാക് ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ദക്ഷിണ ഏഷ്യന്‍ മനുഷ്യാവകാശ സംഘം

“Manju”

ഇസ്ലാമാബാദ് : പാകിസിതാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ ദക്ഷിണ ഏഷ്യന്‍ മനുഷ്യാവകാശ സംഘം. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ കൂടിവരികയാണെന്നും ഇതിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും സംഘം അറിയിച്ചു. സൗത്ത് ഏഷ്യന്‍ കളറ്റീവ്‌സ്(എസ്‌എസി) നടത്തിയ സര്‍വ്വേയിലാണ് പാകിസ്താനില്‍ നടക്കുന്ന ന്യൂനപക്ഷ പീഡനം വ്യക്തമാക്കുന്നത്.
ജനങ്ങളുടെ സുരക്ഷിതത്വവും അഭിപ്രായ സ്വാതന്ത്ര്യവും രാജ്യത്ത് ചോദ്യ ചിഹ്നമായി മാറിയിരിക്കുകാണ്. ഹിന്ദു, ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിനെയതിരെയുള്ള ആക്രമണങ്ങളും രാജ്യത്ത് വര്‍ദ്ധിക്കുന്നു. ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരെ തട്ടിക്കൊണ്ട് പോയി തടങ്കലില്‍ വയ്ക്കുകയും വധിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഇതിനെതിരെ ഇമ്രാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. വിവാഹ നിയമപ്രകാരം 18 വയസാണ് പെണ്‍കുട്ടികള്‍ക്ക് വിവാഹ പ്രായം . എന്നാല്‍ ഇതിനെതിരായ പല സംഭവങ്ങളും പാകിസ്താനില്‍ അരങ്ങേറുന്നുണ്ടെന്നും എസ്‌എസി കുറ്റപ്പെടുത്തി.
പാകിസ്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ആയിരത്തിലധികം നിര്‍ബന്ധിത ന്യൂനപക്ഷ മതപരിവര്‍ത്തനങ്ങളാണ് സിന്ധ് പ്രദേശത്ത് കഴിഞ്ഞ വര്‍ഷം നടന്നിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ഹിന്ദുക്കള്‍ വസിക്കുന്നത് സിന്ധിലാണ്. താഴ്ന്ന ജാതിയിലുള്ള പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യുകയും അവരെ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാക്കുകയുമാണ് ചെയ്തുവരുന്നത്. പാക് ഭരണകൂടവും ഇതിന് കൂട്ടുനില്‍ക്കുന്നു. വ്യക്തിസ്വാതന്ത്ര്യം എന്ന മനുഷ്യന്റെ മൗലികാവകാശവാണ് ഇവിടെ ഇല്ലാതാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് കീഴില്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്ന് എസ്‌എസി കുറ്റപ്പെടുത്തി. ന്യൂനപക്ഷ ജനതയ്ക്ക് പണം കടമായി കൊടുക്കുകയും തിരിച്ചടയ്ക്കാന്‍ കഴിയാത്തവരെ ജന്മിമാരുടെ കീഴില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാനും ഇവര്‍ മടിക്കുന്നില്ല. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് എസ്‌എസി താക്കീത് നല്‍കി.

Related Articles

Back to top button