IndiaKeralaLatest

ചൈനയുടെ സിനോവാക് വാക്‌സിന് അംഗീകാരം നല്‍കി ലോകാരോഗ്യ സംഘടന

“Manju”

ജനീവ: കൊവിഡ് പ്രതിരോധത്തിന് ചൈനയുടെ രണ്ടാമത്തെ വാക്‌സിനും അംഗീകാരം നല്‍കി ലോകാരോഗ്യ സംഘടന. ചൈനീസ് കമ്ബനിയായ സിനോവാക് ബയോടെകിന്റെ വാക്‌സിന് ആണ് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിനുളള അംഗീകാരം നല്‍കിയിരിക്കുന്നത്. നേരത്തെ ചൈനയുടെ സിനോഫാം വാക്‌സിനും ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിരുന്നു.
പുതിയ വാക്‌സിന്‍ ആയ സിനോവാക് രണ്ട് ഡോസ് ആണ് കുത്തിവെപ്പ് എടുക്കേണ്ടത്. സിനോവാക് വാക്‌സിന്‍ ഇതിനകം തന്നെ നിരവധി രാജ്യങ്ങളില്‍ ചൈന വിതരണം നടത്തിക്കഴിഞ്ഞിട്ടുണ്ട്. ഇന്നാണ് ലോകാരോഗ്യ സംഘടന വാക്‌സിന്‍ ഉപയോഗത്തിനുളള അനുമതി നല്‍കിയത്.
സുരക്ഷിതത്വത്തിലും ഫലപ്രാപ്തിയിലും നിര്‍മ്മാണത്തിലും അന്താരാഷ്ട്ര ഗുണനിലവാരം ഉളളതാണ് ഈ വാക്‌സിന്‍ എന്നാണ് ചൈന അവകാശപ്പെടുന്നത്. ലോകത്ത് 22 ഇടത്താണ് സിനോവാക് വാക്‌സിന്‍ ഉപയോഗിക്കുന്നത്. ചൈനയെ കൂടാതെ ചിലി, ബ്രസീല്‍, ഇന്തോനേഷ്യ, മെക്‌സിക്കോ, തയ്‌ലന്‍ഡ്, തുര്‍ക്കി പോലുളള രാജ്യങ്ങളാണ് ചൈനയുടെ വാക്‌സിന്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ മാസമാണ് സിനോഫാമിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയത്. ചൈനയുടെ മൂന്നാമത്തെ വാക്‌സിനും അംഗീകാരത്തിനായി ലോകാരോഗ്യ സംഘടനയുടെ മുന്നിലെത്തിയിട്ടുണ്ട്. ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ആസ്ട്ര സെനിക എന്നിവയുടെ വാക്‌സിനുകള്‍ക്കാണ് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചിട്ടുളളത്.

Related Articles

Back to top button