IndiaInternationalLatest

അഫ്ഗാന്‍ വിഷയം: സി.ഐ.എ മേധാവി ഡല്‍ഹിയില്‍

“Manju”

ന്യുഡല്‍ഹി: അഫ്ഗാനിസ്താനില്‍ താലിബാന്റെ നേതൃത്വത്തില്‍ പുതിയ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചതിനു പിന്നാലെ സുരക്ഷാ ആശങ്ക പങ്കുവച്ച്‌ ലോകരാജ്യങ്ങള്‍. അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ മേധാവി വില്യം ബേണ്‍സ് ഇന്നലെ ഡല്‍ഹിയിലെത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ‘ഇന്ത്യയുമായി അര്‍ത്ഥവത്തായ സുരക്ഷാ ബന്ധത്തിന്’ ശ്രമിക്കുന്നതായി സി.ഐ.എ മേധാവി വില്യം ബേണ്‍സ് പറഞ്ഞു.
യു.എസ് സേന അഫ്ഗാനിസ്താന്‍ വിട്ടതോടെ മേഖലയിലെ ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ ഇന്ത്യയ്ക്ക് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്ന് വില്യം ബേണ്‍സ് അജിത് ദോവലിനെ അറിയിച്ചതായാണ് സൂചന. പലായനം ചെയ്ത അഫ്ഗാന്‍ പൗരന്മാരില്‍ കുറച്ചുപേര്‍ക്ക് അഭയം നല്‍കണമെന്നും വില്യം ബേണ്‍സ് അഭ്യര്‍ഥിച്ചു.
യു.എന്‍ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തിയ കൊടുംഭീകരര്‍ സര്‍ക്കാരില്‍ ഉള്‍പ്പെട്ടതോടെ ലോകശക്തികള്‍ ആശങ്ക പങ്കുവച്ച്‌ ഇന്ത്യയിലെത്തിയത്. രാവിലെ റഷ്യന്‍ സെക്യുരിറ്റി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി നിക്കോലയ് പട്രുഷേവ് ഡല്‍ഹിയിലെത്തി. ഇന്നലെ വൈകിട്ടോടെ എത്തിയ റഷ്യന്‍ പ്രതിനിധിദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ചൈന, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സുരക്ഷാ ഭീഷണി പ്രധാന വിഷയമായി. വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിനേയും കാണുമെന്ന വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹം കാണുമെന്നാണ് റിപ്പോര്‍ട്ട്.
ഡോവലും സി.ഐ.എ മേധാവിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിശദാംശം പുറത്തുവിട്ടിട്ടില്ലെങ്കിലും താലിബാന്‍ സര്‍ക്കാര്‍ രൂപീകരണത്തിനു പിന്നാലെയുള്ള സുരക്ഷാ വിഷയങ്ങളാണ് പ്രധാന വിഷയമെന്ന് സൂചനയുണ്ട്. ഡോവലുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വില്യം ബേണ്‍സിന്റെ നേതൃത്വത്തിലുള്ള യു.എസ് സംഘം പാകിസ്താനിലേക്ക് പുറപ്പെടുമെന്നാണ് സൂചന.

Related Articles

Back to top button