IndiaLatest

‘കാമധേനു ചെയര്‍’ സ്ഥാപിക്കണം; ഗോസേവ ആയോഗ്

“Manju”

ലഖ്നൗ : യൂണിവേഴ്സിറ്റികളില്‍ ‘കാമധേനു ചെയര്‍’ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവുമായി ഉത്തര്‍പ്രദേശ് ഗോസേവ ആയോഗ്. പശുക്കളെ കുറിച്ചുള്ള പഠനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘കാമധേനു ചെയര്‍’ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം ഗോസേവ ആയോഗ് മുന്നോട്ട് വെച്ചത്. ദേശീയ കാമധേനു കമ്മീഷന്‍ ചെയര്‍മാന്‍ വല്ലഭായ് ഖതിരിയ നടത്തിയ ഒരു വെബിനാറില്‍ പങ്കെടുത്ത ശേഷമാണ് അലഹബാദ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ തന്റെ സര്‍വകലാശാലയില്‍ പശുക്കളെ കുറിച്ചുള്ള പഠനത്തിന് വിഭാഗം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തദ്ദേശീയ പശുക്കളെ കുറിച്ച്‌ കൂടുതല്‍ അറിവ് ലഭിക്കുന്നതിന് ഇത് കാരണമാകുമെന്ന് പശു കമ്മീഷന്‍ അഡീഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അമിത് കുമാര്‍ ഗുപ്ത പറഞ്ഞു.

Related Articles

Back to top button