IndiaLatest

മുനിസിപ്പാലിറ്റി വീടിന് മുന്നില്‍ മാലിന്യം തള്ളി; മാനസികാഘാതത്താല്‍ മധ്യവയസ്ക മരിച്ചു

“Manju”

തെലങ്കാന: വീടിന്റെ ടാക്സ് അടക്കാത്തതിനെ തുടര്‍ന്ന് മുന്‍സിപ്പാലിറ്റി അധികൃതര്‍ ചെയ്ത വിചിത്രമായ നടപടിയുടെ ഞെട്ടലില്‍ഗൃഹനാഥ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. തെലങ്കാനയിലെ നാരായണ്‍ഖേഡ് ജില്ലയിലാണ് സംഭവം നടന്നത്. ഇന്ത്യാ ടുഡേ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡിസംബര്‍ 15നാണ് വീടിന്റെ ടാക്സ് അടക്കാത്തതിനെ തുടര്‍ന്ന് നാരായണ്‍ഖേഡ് മുന്‍സിപ്പാലിറ്റി അധികൃതര്‍ വീടിന്റെ മുന്നില്‍ മാലിന്യങ്ങള്‍ തള്ളിയത്. ഭൂമവ്വ എന്ന സ്ത്രീയുടെ വീടിന്റെ മുന്നിലായിരുന്നു സംഭവം. മുന്‍സിപ്പാലിറ്റി അധികൃതരുടെ നടപടിയില്‍ ഭൂമവ്വ കടുത്ത മനോവിഷമത്തിലും അപമാനിതയുമായിരുന്നു.
ശനിയാഴ്ച്ച 58 വയസ്സുള്ള സ്ത്രീയുടെ ആരോഗ്യനില വഷളായതോടെ കുടുംബം ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഞായറാഴ്ച്ച രാവിലെ ഭൂമവ്വ മരിച്ചു. അധികൃതരുടെ കടുത്ത നടപടിയെ തുടര്‍ന്നുണ്ടായ മാനസിഘാകാതമാണ് ഗൃഹനാഥ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ഡ‍ിസംബര്‍ 15 ന് വീടിന് മുന്നില്‍ തള്ളിയ മാലിന്യം ഡിസംബര്‍ 17 നാണ് അധികൃതര്‍ നീക്കം ചെയ്യുന്നത്. വീടിന് മുന്നില്‍ മാലിന്യം തള്ളിയതോടെ കടുത്ത മാനസിക പ്രയാസത്തിലായ ഭൂമവ്വയുടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.

അതേസമയം, സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ആസ്തമ രോഗിയും നിരവധി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നയാളാണ് ഭൂമവ്വ എന്നാണ് അറിയുന്നത്.

Related Articles

Back to top button