IndiaLatest

ആടിനു കൊടുക്കാനായി മാവില പറിച്ചു, ആള്‍ക്കൂട്ടം വളഞ്ഞിട്ടു തല്ലിയ ദലിത് യുവാവ് ജീവനൊടുക്കി

“Manju”

ഫത്തേപ്പൂര്‍: മാവില പറിച്ചതിന്റെ പേരില്‍ ജനക്കൂട്ടം മര്‍ദിച്ചതിന് പിന്നാലെ ദലിത് യുവാവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ ജില്ലയിലെ ആസ്ത ഗ്രാമത്തിലാണ് സംഭവം. 26കാരനായ ധര്‍മപാല്‍ ദിവാകര്‍ ആണ് തൂങ്ങിമരിച്ചത്. ബുധനാഴ്ച ദിവാകറിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആടുകള്‍ക്ക് തീറ്റ കൊടുക്കാന്‍ വേണ്ടിയാണ് ദിവാകര്‍ മാവില്‍ നിന്ന് ഇലകള്‍ പറിച്ചത്. ഇതുകണ്ട ഒരു കൂട്ടം ഗ്രാമീണര്‍ ദിവാകറിനെ മര്‍ദിക്കുകയായിരുന്നു.

തിരിച്ചെത്തി മുറിയില്‍ കയറി വാതില്‍ അടച്ച ദിവാകര്‍ പുറത്തുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ പൊളിച്ച്‌ അകത്തു കടന്നപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നുപേര്‍ക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Related Articles

Back to top button