KeralaLatest

ഗുരു വാക്കുകൾ നമ്മുടെ ജീവിതത്തിൽ പകർത്താൻ ഉള്ളത് – സ്വാമി ഗുരുനന്ദ് ജ്ഞാന തപസ്വി

“Manju”

പോത്തൻകോട് : നമ്മുടെ ഗുരുവിന്റെ ജന്മദിനം നവപൂജിതംഎത്രത്തോളം വിശേഷപ്പെട്ടതും മഹത്വപൂർണ്ണവും ആരാധ്യവുമായി ഈ ലോകത്തിനു മുന്നിൽ അവതരിപ്പിക്കണമെന്നും, ലോകം അറിയുന്ന തരത്തിൽ നമ്മൾ ആശയം പറയണമെന്നും ഈ ആശയത്തെ മുൻനിർത്തി ആവണം അടുത്ത ജന്മദിനം വരെയുള്ള നമ്മുടെ ജീവിതമെന്നും ശാന്തിഗിരി സോഷ്യൽ റിസർച്ച് ഹെഡ് സാമി ഗുരുനന്ദ് ജ്ഞാന തപസ്വി. ഗുരു പറഞ്ഞ ഓരോ കാര്യവും നമ്മുടെ ജീവിതത്തിൽ പകർത്തി സൂക്ഷിക്കണം. നമ്മുടെ ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങൾ ഗുരുവിനു നിരക്കുന്നതായിരിക്കണം. ഗുരുവിന്റെ 97 മത് പൂജിത സമർപ്പണാഘോഷങ്ങളുടെ ഭാഗമായി ജനസേവികപുരം യൂണിറ്റ് സംഘടിപ്പിച്ച സൽസംഗത്തിൽ മുഖ്യപ്രഭാഷണം ചെയ്ത് സംസാരിക്കുകയായിരുന്നു സാമി.

നമ്മുടെ വീട് ഗുരുവിന് ഏത് സമയത്തും പ്രവേശിക്കത്തക്ക വിധം സൂക്ഷിക്കണമെന്നും ഗുരു പറഞ്ഞ രീതിയിൽ നമ്മുടെ വീട്ടിൽ പ്രാർത്ഥന, സങ്കല്പം എന്നിവ ചെയ്യണമെന്നും, നമ്മുടെ കർമ്മങ്ങൾ ഏറ്റവും ഫലപ്രാപ്തിയിലെത്താൻ ഗുരുകാരുണ്യത്തിനായുള്ള പ്രാർത്ഥന ഉണ്ടാകണമെന്നും ജനറൽ സെക്രട്ടറിയുടെ ഓഫീസ് സീനിയർ ജനറൽ മാനേജർ ഡി.പ്രദീപ് കുമാർ പറഞ്ഞുബ്രഹ്മചാരി ശാന്തി പ്രിയൻ ഇ. ആർ. പ്രഭാഷണം നടത്തി. കുമാരി എ. ഡി. മനുപ്രിയ ഗുരുവാണിയും എൻ. പി. ബാബുരാജ് സ്വാഗതവും കെ. കെ.കരുണാനന്ദ് കൃതജ്ഞതയും രേഖപ്പെടുത്തി.

Related Articles

Back to top button