InternationalLatest

പുതിയ കോവിഡ് -19 ന്റെ ആദ്യത്തെ കേസ് അമേരിക്കയില്‍ സ്ഥിരീകരിച്ചു

“Manju”

ന്യൂയോര്‍ക്ക്: യു.കെ.യില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ചതും കൂടുതല്‍ മാരകവുമായ പുതിയ കോവിഡ് -19 ന്റെ (കൊറോണ വൈറസ് വേരിയന്റ് B.1.1.7) ആദ്യത്തെ കേസ് അമേരിക്കയില്‍ സ്ഥിരീകരിച്ചതായി കൊളറാഡോ ആരോഗ്യ അധികൃതര്‍ അറിയിച്ചു. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍‌ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അധികൃതര്‍ക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഡെന്‍‌വറിന് ഒന്നര മണിക്കൂര്‍ തെക്ക് എല്‍ബര്‍ട്ട് കൗണ്ടിയില്‍ രോഗം സ്ഥിരീകരിച്ച 20-കാരനെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. ഈ യുവാവ് മറ്റെവിടെയെങ്കിലും യാത്ര ചെയ്തതായി തെളിവുകളൊന്നുമില്ലെന്നും അധികൃതര്‍ പറയുന്നു.

“ഈ പുതിയ കോവിഡ്-19 രൂപാന്തരത്തെക്കുറിച്ച്‌ നമുക്കറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്.യു.കെ.യിലെ ശാസ്ത്രജ്ഞര്‍ ഇത് മാരകമായ പകര്‍ച്ചവ്യാധിയാണെന്ന് ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നു,” കൊളറാഡോ ഗവര്‍ണ്ണര്‍ ജേര്‍ഡ് പോളിസ് പറഞ്ഞു. “കൊളറാഡോ നിവാസികളുടെ ആരോഗ്യവും സുരക്ഷയുമാണ് ഞങ്ങളുടെ മുന്‍‌ഗണന. ഞങ്ങള്‍‌ ഈ ഒറ്റപ്പെട്ട കേസും മറ്റെല്ലാ കോവിഡ്-19 അനുബന്ധ കേസുകളും സൂക്ഷ്മതയോടെയാണ് നിരീക്ഷിക്കുന്നത്,” അദ്ദേഹം പറഞ്ഞു.”എല്ലാ തലങ്ങളിലും വൈറസ് പടരാതിരിക്കാനും തടയാനും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു,” കോണ്‍ടാക്റ്റ് ട്രേസിംഗ് അഭിമുഖങ്ങളിലൂടെ മറ്റ് സാധ്യതയുള്ള കേസുകള്‍ തിരിച്ചറിയാന്‍ പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോളിസ് പറഞ്ഞു.

Related Articles

Back to top button