Ernakulam

സ്വർണക്കടത്ത് കേസ്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഈ മാസം 11ലേക്ക് മാറ്റി

“Manju”

കൊച്ചി: സ്വർണക്കടത്ത് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഈ മാസം 11 ലേക്ക് മാറ്റി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും കുറ്റപത്രം പൂർണമല്ലെന്നും കാണിച്ചാണ് ശിവശങ്കർ ജാമ്യാപേക്ഷ നൽകിയത്. അറസ്റ്റിലായി നിശ്ചിത ദിവസം കഴിഞ്ഞാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും ശിവശങ്കർ ജാമ്യാപേക്ഷയിൽ പറയുന്നു.

കള്ളക്കടത്തിൽ തനിക്ക് പങ്കുള്ളതായി വ്യക്തമാക്കുന്ന യാതൊരു തെളിവും കസ്റ്റംസിന് ഹാജരാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു പ്രതി നൽകിയ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളതെന്നും ശിവശങ്കർ വാദിക്കുന്നു.

അതേസമയം ജാമ്യാപേക്ഷയെ എതിർത്ത കസ്റ്റംസ് സ്വർണക്കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്നും അതിന് വ്യക്തമായ തെളിവുകളുണ്ടെന്നും കോടതിയിൽ ആവർത്തിച്ചു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിലെ എതിർ സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ അറിയിച്ചത്.

Related Articles

Back to top button