IndiaInternationalLatest

സെക്‌സ് ഫോര്‍ റെന്റ് വ്യാപകമാകുന്നു; വാടക നല്‍കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥിനികള്‍ കുടുക്കില്‍പെടുന്നു.

“Manju”

സെക്‌സ് ഫോര്‍ റെന്റ് വ്യാപകമാകുന്നു;
വാടക നല്‍കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥിനികള്‍ കുടുക്കില്‍പെടുന്നു.

ലണ്ടന്‍: ബ്രിട്ടണില്‍ കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മൂലം ആയിരക്കണക്കിന് സ്ത്രീകള്‍ വാടകയ്ക്ക് പകരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സെക്സ് ഫോര്‍ റെന്റ് എന്ന വലയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. വാടക കൊടുക്കാൻ കഴിയാത്ത നിരാലംബരായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുയുള്ളവര്‍ വാടകയ്ക്ക് പകരം വീട്ടുടമയുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിതരാകുന്നുവെന്ന് ബ്രിട്ടണിലെ ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രെയ്ഗ്സ്ലിസ് എന്ന വെബ്സൈറ്റ് വഴിയാണ് യുവതികളെ വലയില്‍ വീഴ്ത്തുന്നത്. ഈ വെബ്സൈറ്റ് വഴി ലൈംഗിക പങ്കാളികളെ തേടുന്നവര്‍ പരസ്യം നല്‍കിയാണ് സ്ത്രീകളെ ചതിക്കുഴിയില്‍ വീഴ്ത്തുന്നത്.
ഇത്തരത്തില്‍ പരസ്യം നല്‍കുന്നവര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെയാണ് തേടുന്നതെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ചിലര്‍ ഓക്സ്ഫോര്‍ഡ്, കേംബ്രിഡജ് സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ തന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നു.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇതുവരെ 30,000 പരസ്യങ്ങളെങ്കിലും ഇതുപോലെ വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത്തരത്തില്‍ താമസ സൗകര്യം ഒരുക്കുന്നത് നിയമവിരുദ്ധമായിട്ടും ഇതുവരെ വൈബ്സൈറ്റിനെതിരെ നിയമനടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
വിദ്യാര്‍ത്ഥി എന്ന വ്യാജേന നിരവധി പേരുമായി സംസാരിച്ച ഒരു വനിതാ റിപ്പോട്ടര്‍ക്ക് ഇരുപതോളം പേരാണ് ലൈംഗിക സുഖത്തിന് പകരം സൗജന്യ താമസ സൗകര്യം വാഗ്ദാനം ചെയ്തത്. ഇതില്‍ വ്യോമസേന ഉദ്യോഗസ്ഥനും, എച്എംആര്‍സി ജീവനക്കാരനും മറ്റ് പല പ്രമുഖരും ഉള്‍പ്പെടുന്നു.
ആയിരത്തലധികം സ്ത്രീകളില്‍ നടത്തിയ സര്‍വേയില്‍ 0.7 ശതമാനം പേര്‍ ഇത്തരത്തില്‍ സെക്സ് ഫോര്‍ റെന്റ് വലയിലായിട്ടുണ്ടെന്നാണ് കണക്കുകള്‍. മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരം 30,000 സ്ത്രീകള്‍ കെണിയില്‍ വീണുവെന്നാണ് സര്‍വേയില്‍ നിന്ന് വ്യകതമാകുന്നത്.
കോവിഡ് പ്രതിസന്ധി മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ , ലോക്ക്ഡൗണ്‍ മൂലം കഷ്ടത അനുഭവിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ എന്നിവരാണ് വലയില്‍ വീഴുന്നതില്‍ അധികവും. 40 വയസ്സിനു മുകളില്‍ പ്രായമുള്ള പുരുഷന്മാരാണ് ഇത്തരത്തില്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നത്. 18 നും 25നും ഇടയില്‍ പ്രായമുള്ള യുവതികളേയാണ് ഇക്കൂട്ടര്‍ ലക്ഷ്യം വെയ്ക്കുന്നത്.

Related Articles

Back to top button