LatestThiruvananthapuram

കനത്ത മഴയില്‍ വ്യാപക നാശനഷ്ടം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഇടുക്കി നെടുങ്കണ്ടത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനുമുകളില്‍ മരംവീണു. കോമ്പയാര്‍ സുരേഷിന്റെ വീടിന് മുകളിലാണ് മരം വീണത്. വീട്ടുകാര്‍ ഒരു മണിക്കൂറോളം വീടിനുള്ളില്‍ കുടുങ്ങിക്കിടന്നു. പുലര്‍‌ച്ചെ നാല് മണിക്കായിരുന്നു സംഭവം.

തൃശൂര്‍ ചാലക്കുടിയില്‍ കനത്ത മഴയാണ്. പെരിങ്ങല്‍ക്കുത്ത് ഡാം ഏത് നിമിഷവും തുറക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്കണ്ണൂര്‍ ദേശീയ പാതയിലെ പൊയില്‍കാവില്‍ മരം വീണ് ഗതാഗത തടസമുണ്ടായി. വാഹനങ്ങള്‍ നാല് മണിക്കൂറിലേറെയായി കുടുങ്ങിക്കുടക്കുകയാണ്.

കൊച്ചി നഗരത്തില്‍ പലയിടങ്ങളിലും വെള്ളം കയറി. കലൂര്‍ സൗത്ത്, ഇടപ്പള്ളി, എംജി റോഡ്, സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ റോഡ് എന്നിവടങ്ങളിലാണ് വെള്ളക്കെട്ട്. തൃപ്പൂണിത്തുറയില്‍ വീടുകളില്‍ വെള്ളം കയറി. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റാന്‍ ശ്രമം തുടങ്ങി. മൂവാറ്റുപുഴയില്‍ മൂന്ന് മണിക്കൂറായി കനത്ത മഴ തുടരുന്നു. മലപ്പുറത്ത് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

Related Articles

Back to top button