IndiaInternationalLatest

കൊവിഡ് പ്രതിരോധത്തില്‍ നിര്‍ണായക വഴിത്തിരിവ്; വാക്സിന്‍ വികസിപ്പിച്ച ​ഗവേഷകരെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന് അനുമതി നല്‍കിയതിന് പിന്നാലെ പ്രതികരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിന് അനുമതി നല്‍കിയത് കൊവിഡ് പ്രതിരോധത്തില്‍ നിര്‍‌ണായക വഴിത്തിരിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്സിന്‍ വികസിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്ത ​ഗവേഷകരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
‌രാജ്യത്ത് കൊവാക്സിന്‍, കൊവിഷീല്‍ഡ് വാക്സിനുകള്‍ ഉപയോ​ഗിക്കുന്നതിന് ഡ്ര​ഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. അടിയന്തര സാഹചര്യത്തില്‍ വാക്സിന്‍ ഉപയോ​ഗിക്കുന്നതിനാണ് അനുമതി. രണ്ടു വാക്സിനും രണ്ട് ഡോസ് വീതമാണ് നല്‍കുന്നത്. കരുതല്‍ വേണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിഡസ് കാഡിലയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും രാജ്യം അനുമതി നല്‍കി.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ കൊവിഡ് വാക്സിനാണ് കൊവാക്സിന്‍. ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്നാണ് കൊവാക്സിന്‍ വികസിപ്പിച്ചത്. ഓക്സ്ഫോഡ് സര്‍വകലാശാല വികസിപ്പിച്ച്‌ പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്സിനാണ് കൊവിഷീല്‍ഡ്. കൊവിഷീല്‍ഡിന് 70.42 ശതമാനം ഫലപ്രാപ്തിയെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Related Articles

Back to top button