IndiaLatest

രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ആരംഭിക്കുന്നു

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ആരംഭിക്കുന്നു. ഇന്നോ നാളെയാ വിതരണം തുടങ്ങും. പൂനെയിലെ സെന്‍ട്രല്‍ ഹബ്ബില്‍ നിന്ന് ഡല്‍ഹി, കര്‍ണാല്‍, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ സബ് സെന്ററുകളിലേക്ക് വാക്സിന്‍ എത്തിക്കും. തുടര്‍ന്ന് രാജ്യത്തെ 37 വിതരണ കേന്ദ്രങ്ങളിലേക്ക് വാക്സിനുകള്‍ മാറ്റും. യാത്ര വിമാനങ്ങളിലാണ് വാക്സിനുകള്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

വിതരണത്തിന് മുന്നോടിയായി ഹരിയാന, ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ് ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ ജില്ലാ കേന്ദ്രങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ ഡ്രൈ റണ്‍ നടക്കും. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നാളെത്തേ ഡ്രൈ റണ്‍ ,വാക്സിന്‍ വിതരണം എത്രത്തോളം ഫലപ്രദമായി നടത്താന്‍ സാധിക്കുന്നുണ്ട് എന്നായിരിക്കും പരിശോധിക്കുക. അതേ സമയം കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ജാഗ്രത തുടരണമെന്നും ആരോഗ്യ മന്ത്രിമാരുടെ യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്രത്തില്‍നിന്നുള്ള ഉന്നതതല സംഘം നാളെ കേരളത്തിലെത്തും.

നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ മേധാവി ഡോ.എസ്.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പിന്തുണ നല്‍കുന്നതിനുമാണ് എത്തുന്നത്.

Related Articles

Check Also
Close
Back to top button