IndiaLatest

ഇന്ത്യയുടെ തീരുമാനം കൊറോണയ്‌ക്കെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തും; പ്രശംസിച്ച് ലോകാരോഗ്യ സംഘടന

“Manju”

ന്യൂഡൽഹി: അടിയന്തിര ഉപയോഗത്തിന് വാക്‌സിനുകൾക്ക് അനുമതി നൽകിയ ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിൽ കൊറോണ വാക്‌സിന് ആദ്യമായി അടിയന്തിര അനുമതി നൽകിയതിനെ സ്വാഗതം ചെയ്യുന്നതായി തെക്ക് കിഴക്കൻ ഏഷ്യ മേഖല റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിംഗ് പറഞ്ഞു.

‘ഇന്ത്യ ഇന്ന് എടുത്ത തീരുമാനം കൊറോണയ്‌ക്കെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്താൻ സഹായിക്കും. മുൻഗണനാ ക്രമത്തിൽ ജനങ്ങൾക്ക് വാക്‌സിൻ നൽകുകയും പൊതുജനാരോഗ്യം കണക്കിലെടുത്ത് സമൂഹത്തിലെ മറ്റുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കുകയും വേണം. ഇത്തരം പ്രവർത്തനങ്ങൾ കൊറോണയുടെ ആഘാതം കുറയ്ക്കും’. പൂനം ഖേത്രപാൽ സിംഗ് പറഞ്ഞു.

കൊവിഷീൽഡ്, കൊവാക്‌സിൻ എന്നീ രണ്ട് വാക്‌സിനുകൾക്കാണ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയത്. ആദ്യ ഘട്ടത്തിൽ ആരോഗ്യ മേഖലയിലെ മൂന്ന് കോടി മുൻനിര പോരാളികൾക്കാണ് വാക്‌സിൻ നൽകുക. പിന്നീട് മുതിർന്ന പൗരൻമാർക്കും മറ്റ് ആരോഗ്യ പ്രശ്‌നമുള്ളവർക്കും മുൻഗണനാ ക്രമത്തിൽ വാക്‌സിൻ വിതരണം ചെയ്യും.

Related Articles

Back to top button