KeralaLatest

കിണറ്റില്‍ വീണ വീട്ടമ്മയെയും രക്ഷിക്കാനിറങ്ങിയ യുവാക്കളയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

“Manju”

ശ്രീജ.എസ്

വര്‍ക്കല: കിണറ്റില്‍ വീണ വീട്ടമ്മയേയും രക്ഷിക്കാനിറങ്ങിയ യുവാക്കളെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചെറുന്നിയൂര്‍ ദളവാപുരം ഏറാത്തുവിളവീട്ടില്‍ സലിമിന്റെ ഭാര്യ ഷംനയാണ് (35) ശനിയാഴ്ച രാത്രി 8.45ഓടെ 60 അടി താഴ്ചയും 15 അടിയോളം വെളളവുമുളള കിണറ്റില്‍ വീണത്.
ഈ സമയം അതുവഴി വന്ന സമീപവാസികളായ അനില്‍, സാബു എന്നിവര്‍ ഉടന്‍തന്നെ കയറുമായി കിണറ്റിലിറങ്ങുകയും പൈപ്പില്‍ പിടിച്ചുകിടന്ന ഷംനയെ കയറില്‍ കെട്ടിയ ശേഷം പിടിച്ചു നിറുത്തുകയും ചെയ്തു. എന്നാല്‍ മൂവര്‍ക്കും തിരികെ കയറാന്‍ പറ്റിയില്ല. ഒടുവില്‍ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന എത്തിയാണ് മൂവരെയും പുറത്തെത്തിച്ചത് .ഷംനയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Related Articles

Back to top button