IndiaLatest

ചര്‍ച്ച പരാജയം ;സമരം ശക്തമാക്കാന്‍ തീരുമാനിച്ച്‌ കര്‍ഷക സംഘടനകള്‍

“Manju”

കര്‍ഷക സമരം: ചര്‍ച്ച പരാജയം, നിയമം പിന്‍വലിക്കില്ല-കേന്ദ്രം

ശ്രീജ.എസ്

ഡല്‍ഹി ;കേന്ദ്ര സര്‍ക്കാരുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ച്‌ കര്‍ഷക സംഘടനകള്‍. പ്രതിഷേധ മാര്‍ച്ചും ട്രാക്ടര്‍ പരേഡുമായി മുന്നോട്ടു പോകും എന്ന് അറിയിച്ചു. സമരത്തിന്റെ തുടര്‍ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ യോഗം ചേരും. കര്‍ഷക സമരം നിലവില്‍ 41 ദിവസങ്ങള്‍ പിന്നിട്ടു.
ഏഴാം വട്ട ചര്‍ച്ച പരാജയപ്പെട്ടതോടെ കര്‍ഷക സംഘടനകള്‍ ഇന്ന് സിംഗുവില്‍ യോഗം ചേര്‍ന്ന് സമരത്തിന്റെ ഭാവി പരിപാടികള്‍ ആലോചിക്കും. വരുന്ന ദിവസങ്ങളില്‍ മാര്‍ച്ചുകള്‍, ട്രാക്ടര്‍ പരേഡ് എന്നിങ്ങനെ തുടര്‍ച്ചയായ പ്രതിഷേധങ്ങളാണ് സംഘടനകള്‍ ആസൂത്രണം ചെയ്യുന്നത്. ഷാജഹാന്‍പൂര്‍ അതിര്‍ത്തിയില്‍ നിന്ന് പ്രതിഷേധക്കാര്‍ ഡല്‍യിലേക്ക് നീങ്ങും. കുണ്ട്‌ലി – മനേസര്‍ – പല്‍വല്‍ ദേശീയപാതയിലും മാര്‍ച്ച്‌ നടത്തും. റിപ്പബ്ലിക് ദിനത്തില്‍ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടര്‍ മാര്‍ച്ച്‌ ഉണ്ടാകും. കൂടാതെ 23 ന് രാജ്ഭവന്‍ മാര്‍ച്ചും തീരുമാനിച്ചിട്ടുണ്ട്. ജനുവരി എട്ടിനാണ് അടുത്ത ചര്‍ച്ച.

Related Articles

Back to top button