InternationalLatest

ലോലയ്ക്ക് ‘സ്വർണ്ണ തലയുള്ള‘ ഇരട്ട സിംഹവാലൻ കുഞ്ഞുങ്ങൾ

“Manju”

ഇരട്ട സിംഹവാലൻ കുഞ്ഞുങ്ങൾ ജനിച്ചതിന്റെ ആഘോഷത്തിലാണ് യുഎസിലെ സ്മിത്സോണിയൻ ദേശീയ മൃഗശാല . 16 വർഷത്തിനിടെ മൃഗശാലയിൽ ജനിക്കുന്ന ആദ്യത്തെ ഇരട്ടകളാണിതെന്ന് അധികൃതർ പറഞ്ഞു. 4 വയസ്സുള്ള ലോല ഒക്ടോബർ 7 നാണ് ഇരട്ട സിംഹവാലൻ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
എന്നാൽ അച്ഛൻ 7 വയസ്സുള്ള കൊക്കോയെയും , ലോലയേയും ഭയന്ന് അധികൃതർ ആരും കുഞ്ഞുങ്ങളെ ഇതുവരെ പൂർണ്ണമായും കണ്ടിട്ടില്ല. അമ്മ ലോല എപ്പോഴും കുഞ്ഞുങ്ങളെ ചുറ്റിപ്പിടിക്കുകയും അവരെ ശുശ്രൂഷിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. സാധാരണ ഇവിടെയുള്ള എല്ലാ സിംഹവാലൻ കുരങ്ങുകൾക്കും എട്ട് വർഷത്തോളം മാത്രമായിരുന്നു ആയുസ്.
എന്നാൽ സിക്കി എന്ന കുരങ്ങ് ഈ കണക്ക് കൂട്ടലുകൾ തെറ്റിച്ച് 17 കൊല്ലം ജീവിച്ചിരുന്നു. കാട്ടുമൃഗങ്ങളിൽ ഏകദേശം 6,000 സ്വർണ്ണ തലയുള്ള സിംഹ വാലൻ കുരങ്ങുകൾ ഉള്ളതായി ശാസ്ത്രജ്ഞർ കണക്കാക്കുന്നു . ഈ മൃഗം വംശനാശ ഭീഷണി നേരിടുന്നതായി ഇന്റർനാഷണൽ യൂണിയൻ ഓഫ് കൺസർവേഷൻ ഓഫ് നേച്ചർ പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button