IndiaLatest

പ്രധാനമന്ത്രി ആവാസ് യോജന; 56,368 പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ അനുമതി

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ അരലക്ഷത്തിലേറെ വീടുകള്‍ കൂടി നിര്‍മ്മിക്കാന്‍ അനുമതി. കഴിഞ്ഞ ദിവസം ചേര്‍ന്ന സെന്‍ട്രല്‍ സാംഗ്ഷനിംഗ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ 53-ാം യോഗത്തിലാണ് 56,368 പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്. 11 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

ചെലവ് കുറഞ്ഞ വാടക ഭവന സമുച്ചയ പദ്ധതി അതിവേഗം നടപ്പാക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും യോഗം ആവശ്യപ്പെട്ടു. രാജ്യത്ത് 73 ലക്ഷത്തോളം വീടുകളുടെ നിര്‍മ്മാണം പല ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. കൂടാതെ 43 ലക്ഷത്തോളം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ ഇതുവരെ 1.1 കോടി വീടുകള്‍ക്കാണ് അനുമതി ലഭിച്ചത്.

കൊറോണ മഹാമാരിയ്ക്കിടെ ചേരുന്ന മൂന്നാമത് സിഎസ്‌എംസി യോഗമാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്. രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന 2022ഓടെ നഗര മേഖലകളിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ ഉറപ്പാക്കാനാണ് ഭവന നിര്‍മ്മാണ-നഗര കാര്യ മന്ത്രാലയത്തിന്റെ ലക്ഷ്യം

Related Articles

Check Also
Close
Back to top button