InternationalLatest

ശ്വാസകോശ അര്‍ബുദത്തിന്റെ പുതിയ മരുന്നിന് യു.എ.ഇ അംഗീകാരം

“Manju”

ശ്വാസകോശത്തിലെ ക്യാന്‍സര്‍; എന്തുകൊണ്ട് കണ്ടെത്താന്‍ വൈകുന്നു? | why lung cancer detected by late stage

ദുബൈ: ശ്വാസകോശ അര്‍ബുദ ചികിത്സക്ക് പുതുതായി രൂപപ്പെടുത്തിയ ലുമക്രാസ് മരുന്നിന് യു.എ.ഇ ആരോഗ്യമന്ത്രാലയം അംഗീകാരം നല്‍കി. യു.എസിന് ശേഷം മരുന്നിന് അംഗീകാരം നല്‍കുന്ന ആദ്യരാജ്യമാണ് യു.എ.ഇ. രാജ്യത്തെ ശ്വാസകോശ അര്‍ബുദരോഗികള്‍ക്ക് ചികിത്സ വേഗത്തിലാക്കാനും അതിലൂടെ ആരോഗ്യം തിരിച്ചുപിടിക്കാനും സഹായിക്കുന്നതാണ് തീരുമാനം. ഗുളികരൂപത്തിലുള്ള വായിലൂടെ കഴിക്കുന്ന ഈ മരുന്ന് ഒരു അര്‍ബുദ തെറപ്പിയെങ്കിലും കഴിഞ്ഞ പ്രായപൂര്‍ത്തിയായ രോഗികള്‍ക്കാണ് നല്‍കുക. നേരത്തെ കോവിഡിനെതിരായ സൊട്രോവിമാബ് മരുന്നിന് ലോകത്താദ്യമായി യു.എ.ഇ അംഗീകാരം നല്‍കിയിരുന്നു.
രാജ്യത്തിെന്‍റ അടിസ്ഥാന കാഴ്ചപ്പാടില്‍നിന്നുകൊണ്ടാണ് മരുന്നിന് അംഗീകാരം നല്‍കിയതെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയും എമിറേറ്റ്സ് ആരോഗ്യ സേവനവിഭാഗം തലവനുമായ ഡോ. മുഹമ്മദ് സാലിം അല്‍ ഉലമ പറഞ്ഞു. അര്‍ബുദ രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സാമാര്‍ഗങ്ങളും ആരോഗ്യ പരിരക്ഷയും നല്‍കുന്നതില്‍ പുരോഗതി കൈവരിക്കാന്‍ ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളുമായുള്ള പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ മന്ത്രാലയം ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ സംവിധാനങ്ങളുടെ ഭാരം കുറക്കാനും ഗുരുതര കേസുകളുടെ എണ്ണം കുറക്കാനും പുതിയ സഹായിക്കും. ശ്വാസകോശാര്‍ബുദം ബാധിച്ച രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും വിദേശ ചികിത്സ കുറക്കാനും ഇത് ഉപകരിക്കും. മരുന്നിെന്‍റ അംഗീകാരവും രജിസ്ട്രേഷനും കൃത്യമായ പഠനത്തിനും പരിശോധനക്കും ശേഷമാണ് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ലുമക്രാസിന് അംഗീകാരം നല്‍കാനുള്ള യു.എ.ഇയുടെ തീരുമാനത്തില്‍ വലിയ അഭിമാനമുണ്ടെന്ന് മരുന്ന് പുറത്തിറക്കുന്ന ആംജെന്‍ കമ്ബനിയുടെ ജി.സി.സി മാനേജര്‍ ഡോ. അഹമ്മദ് മുസ്തഫ പറഞ്ഞു.

Related Articles

Back to top button