KeralaLatest

സത്യന്‍ അന്തിക്കാടിന്റെ മകന്റെ ആദ്യചിത്രത്തിൽ ഫഹദ് ഫാസിൽ നായകൻ

“Manju”

കൊച്ചി: സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകന്‍. ‘പാച്ചുവും അദ്ഭുതവിളക്കും’ എന്ന് പേരിട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം ഏപ്രിലില്‍ പുനരാംഭിക്കുമെന്നാണ് പുതിയ വാര്‍ത്ത. മുംബൈ, ഹൈദരാബാദ്, ഗോവ, കേരളം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. മുംബൈയിലെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായപ്പോഴായിരുന്നു കൊറോണ വ്യാപിച്ചത്. വിജി വെങ്കിടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെറിയ മിസ്റ്ററി ഒളിഞ്ഞിരിക്കുന്ന ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ് ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
പത്തു വര്‍ഷത്തോളം സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച അഖില്‍ സത്യന്‍ രാജ്യാന്തര ശ്രദ്ധ നേടിയ ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്‍തിട്ടുണ്ട്. അഖില്‍ സത്യന്റെ ഇരട്ട സഹോദരന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്‍ത വരനെ ആവശ്യമുണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിനടക്കം സംഗീതം നിര്‍വഹിച്ച ജസ്റ്റിന്‍ പ്രഭാകറാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗൗതം മേനോന്റെ സഹോദരി ഉത്തര മേനോനാണ് കോസ്റ്റ്യൂം കൈകാര്യം ചെയ്യുന്നത്. രാജീവന്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

Related Articles

Back to top button