Ernakulam

പാലാരിവട്ടം പാലം അഴിമതി : ഇബ്രാഹിം കുഞ്ഞിനെ വിമർശിച്ച് ഹൈക്കോടതി

“Manju”

ജയിലിൽ പോയാൽ ജീവനോടെ തിരിച്ചുവരാനാകില്ലെന്ന് ഇബ്രാഹിം കുഞ്ഞ്; ജയിലിൽ കിടന്ന് മത്സരിക്കാമെന്ന് കോടതി

ജയിലിൽ പോയാൽ ജീവനോടെ തിരിച്ചുവരാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഇബ്രാഹിം കുഞ്ഞ് കോടതിയിൽ പറഞ്ഞു. വിദഗ്ധ ഡോക്ടറുടെ റിപ്പോർട്ട് സമർപ്പിക്കാൻ അനുവദിക്കണമെന്നും സർക്കാരിന്റെ റിപ്പോർട്ടിന്മേൽ മറുപടി നൽകാൻ സമയം വേണമെന്നും ഇബ്രാഹിം കുഞ്ഞ് അറിയിച്ചു. അതേസമയം സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അപേക്ഷ പിൻവലിക്കണമെന്ന് കോടതി പറഞ്ഞു.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഇബ്രാഹിം കുഞ്ഞിനെ കോടതി രൂക്ഷമായി വിമർശിച്ചത്. ഇബ്രാഹിം കുഞ്ഞിന് ജാമ്യം അനുവദിക്കരുതെന്നും അദ്ദേഹത്തിന്റെ വാദം പരസ്പര വിരുദ്ധമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. നിലവിൽ അർബുദത്തെ തുടർന്ന് കൊച്ചി സ്വകാര്യ ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് ഇബ്രാഹിം കുഞ്ഞ്.

Related Articles

Back to top button