IndiaLatest

സോണിയ ഗാന്ധിക്കും, മായാവതിക്കും ഭാരത രത്‌ന നല്‍കണം : ഹരീഷ് റാവത്ത്

“Manju”

പിറന്നാൾ ദിനത്തിൽ സോണിയാ ഗാന്ധിക്ക് ദീർ ഘായുസ്സും ആരോ ഗ്യവും ആശംസിച്ച്  പ്രധാനമന്ത്രി | pm wishes sonia gandhi in her 74th birthday

ശ്രീജ.എസ്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും, ബഹുജന്‍ സമാജ് പാര്‍ട്ടി മേധാവി മായാവതിക്കും ഭാരത രത്‌ന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറിയും, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് .
സ്ത്രീ ശാക്തീകരണത്തിന് വളരെയധികം സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങളാണ് സോണിയ ഗാന്ധിയും, മായാവതിയും . നിങ്ങള്‍ക്ക് അവരുടെ രാഷ്ട്രീയത്തോട് യോജിക്കുകയോ, വിയോജിക്കുകയോ ചെയ്യാം . എന്നാല്‍ സോണിയ , ഇന്ത്യന്‍ സ്ത്രീകളെ അന്തസ്സിന്റെയും, ബഹുമാനത്തിന്റെയും, പൊതുസേവനത്തിന്റെയും പുതിയ ഉയരത്തിലേക്ക് എത്തിച്ചുവെന്ന വസ്തുത നിങ്ങള്‍ക്ക് തള്ളിക്കളയാനാവില്ല,’ ഹരീഷ് റാവത്ത് ട്വീറ്റില്‍ കുറിച്ചു .

‘അതുപോലെ, മായാവതി അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ചൂഷണം ചെയ്യപ്പെട്ടവര്‍ക്കും വേണ്ടി പോരാടിയിട്ടുണ്ട്, കൂടാതെ ഇത്തരക്കാരില്‍ ആത്മബോധം വളര്‍ത്തുകയും ചെയ്തു. അതുകൊണ്ട് ഈ വര്‍ഷം ഭാരതരത്ന നല്‍കി ഇവരെ കേന്ദ്ര സര്‍ക്കാര്‍ ബഹുമാനിക്കണം, ‘ മറ്റൊരു ട്വീറ്റില്‍ ഹരീഷ് റാവത്ത് കുറിച്ചു.

Related Articles

Back to top button